11കാരിയായ മകളെ ഭര്‍ത്താവിനെക്കൊണ്ടു പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി വീട്ടില്‍ പ്രസവമെടുത്ത അമ്മ കുറ്റക്കാരിയെന്ന് കോടതി. യുഎസിലാണ് സംഭവം. 34കാരിയായ ചെറി ഡോണ്‍ വാല്‍ക്കറിനെയാണ് മസ്‌കോഗീ കൗണ്ടി ജൂറിയാണ് പ്രതി കുറ്റക്കാരിയെന്ന് കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷ പിന്നീട് വിധിക്കും.
|
തന്റെ ഭര്‍ത്താവിന്റെ കുഞ്ഞിനെ ഗര്‍ഭം ധരിച്ച് പ്രസവിക്കാന്‍ ചെറി ഡോണ്‍ 11കാരിയായ മകളെ നിര്‍ബന്ധിക്കുകയായിരുന്നു. ഇപ്രകാരം ഗര്‍ഭിണിയായ മകളെ വീട്ടില്‍ വൈദ്യസഹായം തേടാതെ പ്രസവിക്കാനും ഇവര്‍ അവസരമൊരുക്കി.
ഈ കേസില്‍ യുവതിയുടെ ഭര്‍ത്താവായ ഡസ്റ്റിന്‍ ജോയല്‍ വാല്‍ക്കറിനെ(35)കോടതി 42 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. ലൈംഗി കുറ്റവാളിയായി ഇയാളെ മുദ്രകുത്തിയ കോടതി ഇരയെ കാണുന്നതില്‍ നിന്നും ഇയാളെ വിലക്കുകയുണ്ടായി.
2025ലാണ് 11കാരി പ്രസവിച്ചത്. പെണ്‍കുട്ടി ഗര്‍ഭകാലത്തെ യാതൊരു വിധ മെഡിക്കല്‍ പരിചരണങ്ങളും തേടിയിരുന്നില്ല. പെണ്‍കുട്ടി പ്രസവിച്ചപ്പോള്‍ മാത്രമാണ് വിവരം മറ്റുള്ളവര്‍ അറിയുന്നത്. ഡിഎന്‍എ പരിശോധനയില്‍ കുഞ്ഞിന്റെ അച്ഛന്‍ ജസ്റ്റിന്‍ കണ്ടെത്തുകയും ചെയ്തു.
ALSO READ: സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ് യു




