ശക്തമായ മഴയില്‍ തൊടുപുഴ അടൂര്‍ മലയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് ഒരാള്‍ മരിച്ചു മഷികല്ലേല്‍ സ്വദേശി സുമതിയാണ് മരിച്ചത്. ഉരുള്‍പൊട്ടലില്‍ വീട് പൂര്‍ണമായും മണ്ണിനടിയിലായി. മഷിക്കല്ലേല്‍ രവിയുടെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. അപകടത്തില്‍പ്പെട്ട ഗൃഹനാഥന്‍ രവി, മകന്‍ രതീഷ് എന്നിവരെ രക്ഷപ്പെടുത്തിയെങ്കിലും രവിയുടെ ഭാര്യ സുമതിയെ രക്ഷിക്കാനായില്ല. 400 അടി താഴ്ച്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
|
ഇടുക്കിക്കും കോട്ടയത്തിനും പുറമേ പത്തനം തിട്ടയിലും ശക്തമായ മഴ. ജില്ലയില്‍ ചിലയിടങ്ങളില്‍ ഉരുള്‍ പൊട്ടലുണ്ടായതായാണ് റിപോര്‍ട്ട്. മലയോര മേഖലയില്‍ കനത്ത മഴ തുടരുകയാണ്. ഇന്നലെ രാത്രി ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്.
8 ജില്ലകളില്‍ അവധി
അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, പത്തനംതിട്ട, വയനാട്, മലപ്പുറം, ആലപ്പുഴ, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് അവധി.
ആലപ്പുഴ ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും മഴ മുന്നറിയിപ്പുകള്‍ നിലനില്‍ക്കുന്നതിനാലും പ്രൊഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് (ആഗസ്റ്റ് 1) ജില്ല കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
തേക്കടി – കൊച്ചി സംസ്ഥാ ന പാതയുടെ ഭാഗമായ ഉപ്പുതറ – തൊടുപുഴ, ഉപ്പുതറ – ഈരാറ്റുപേട്ട – കട്ടപ്പന കുട്ടിക്കാനം മലയോര ഹൈവേ തുടങ്ങിവ പ്രധാന പാതകളില്‍ ഗതാഗതം മുടങ്ങി.
പെരിയാര്‍ കരകവിഞ്ഞു, നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി.
രക്ഷാപ്രവര്‍ത്തനത്തിന് പോയ ഉപ്പുതറ പോലീസിന്റെ ജീപ്പ് മത്തായിപ്പാറയില്‍ മണ്ണിനടിയില്‍പ്പെട്ടു, ആളപായമില്ല.
ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട്
അടുത്ത മൂന്ന് മണിക്കൂറിൽ ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഈ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂർ മാത്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് (അടുത്ത മൂന്ന് മണിക്കൂർ മാത്രം) പ്രഖ്യാപിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



