മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കാറിൽ കയറ്റി കൊയിലാണ്ടിയിലെ ലോഡ്ജിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ 58-കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കരുവിശ്ശേരി സ്വദേശി പുഴവക്കത്ത് വീട്ടിൽ പി.കെ. റാഷികിനെയാണ് ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
|
കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പീഡിപ്പിക്കണമെന്ന ഉദ്ദേശത്തോടെ യുവതിയെ കാറിൽ കയറ്റിക്കൊണ്ടുപോയ പ്രതി കൊയിലാണ്ടിയിലെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. യുവതിയുടെ പരാതിയിൽ ചേവായൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
റാഷിക് കോഴിക്കോട് തന്നെ ഉണ്ടെന്ന സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ ബിബിൻലാലിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
ചേവായൂർ പൊലീസ് ഇൻസ്പെക്ടർ ദിനേഷ് ടി.പി.യുടെ നേതൃത്വത്തിൽ എ.എസ്.ഐ രഘീഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സിൻജിത്, വിജീഷ്, പ്രശോഭ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ റാഷികിനെ റിമാൻഡ് ചെയ്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





