കാസര്‍കോട്: സവര്‍ക്കറെ കുറിച്ചുള്ള സ്വാതന്ത്ര്യദിന ക്വിസ് വിവാദത്തില്‍ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തത് വിശദമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണെന്ന് പാതുവിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍. അധ്യാപകന്‍ മനപൂര്‍വ്വമാണ് ചോദ്യം ഉള്‍പ്പെടുത്തിയതെന്ന് വ്യക്തമായി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
|
അധ്യാപകന്‍ തെറ്റ് ചെയ്തുവെന്ന് ബോധ്യപ്പെട്ടതിന്റെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. കാസര്‍കോഡ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യദിന ക്വിസ് എന്നത് വിദ്യാഭ്യാസ കലണ്ടറില്‍ ഉള്‍പ്പെട്ട പരിപാടിയല്ല. വിദ്യാഭ്യാസ മേഖലയില്‍ അധ്യാപകര്‍ ചില അച്ചടക്കങ്ങളും ചട്ടങ്ങളും കര്‍ശനമായി പാലിക്കേണ്ടതുണ്ടെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
ALSO READ: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു: 73-കാരനായ സംവിധായകന്‍ അറസ്റ്റില്‍
ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും
വിദ്യാഭ്യാസ മേഖലയില്‍ വ്യക്തികളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് കാര്യങ്ങള്‍ നടപ്പാക്കുന്നത് ശരിയല്ല. സംഭവത്തില്‍ അധ്യാപകനെതിരെ മാത്രമാണ് നടപടി സ്വീകരിച്ചതെന്ന വിമര്‍ശനത്തിനും മന്ത്രി മറുപടി നല്‍കി. വിഷയത്തില്‍ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയാല്‍ അവര്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
‘ആര്‍ക്കെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍, അവര്‍ എത്ര ഉന്നത സ്ഥാനത്തുള്ളവരായാലും നടപടി ഉണ്ടാകും’. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകര്‍ ഉത്തരവാദിത്തത്തോടെയും നിശ്ചിത അച്ചടക്കത്തോടെയും പ്രവര്‍ത്തിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്കനുസരിച്ച് വിദ്യാഭ്യാസ പരിപാടികളും ഉള്ളടക്കങ്ങളും രൂപപ്പെടുത്തുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്നും മന്ത്രി എന്‍ ഷംസുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.
Tags: N Samsudheen Minister, Sarvarkar quiz controversy Kasaragod, Kasaragod teacher suspension, Vinayak Damodar Savarkar quiz, Kerala public education minister, Kasaragod education package
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക


