കോഴിക്കോട്: ഇൻസ്റ്റഗ്രാമിലെ വൈറൽ താരം മുഹമ്മദ് സിയാന്റെ ‘കുട്ടി സഖാവ്’ അക്കൗണ്ട് മെറ്റ പൂട്ടി. ഇൻസ്റ്റഗ്രാമിൽ കുട്ടി സഖാക്കളെ പരിചയപ്പെടുത്തുന്ന വീഡിയോ ചെയ്തതിന് തൊട്ടുപിന്നാലെയാണ് അക്കൗണ്ട് നീക്കം ചെയ്തത്.
|
ഈ വീഡിയോയ്ക്ക് താഴെ മുഖ്യമന്ത്രി വി. ഡി. സതീശൻ, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മുൻ മന്ത്രി പി. എ. മുഹമ്മദ് റിയാസ് എം.എൽ.എ തുടങ്ങിയ പ്രമുഖ നേതാക്കൾ കമന്റ് ചെയ്തിരുന്നു. കേവലം 24 മണിക്കൂറിനകം രണ്ട് മില്യൺ വ്യൂസാണ് വീഡിയോയ്ക്ക് ലഭിച്ചിരുന്നത്. പൂട്ടിപ്പോയ അക്കൗണ്ട് തിരികെ ലഭിക്കുന്നതിനായി നിലവിൽ അപ്പീൽ നൽകിയിട്ടുണ്ട്.
അടുത്തിടെ നിരവധി വാർത്തകളും പേജുകളും സോഷ്യൽ മീഡിയയിൽ നിന്ന് മെറ്റ നീക്കം ചെയ്യുന്നുണ്ട്. റിപ്പോർട്ടർ ചാനലിന്റെ നിരവധി കാർഡുകളാണ് ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്തത്. മുഖ്യമന്ത്രി വി. ഡി. സതീശന്റെ പേര് പരാമർശിക്കുന്നതും വിമർശിക്കുന്നതുമായ വാർത്തകളായിരുന്നു തുടർച്ചയായി നീക്കപ്പെട്ടിരുന്നത്. റിപ്പോർട്ടറിന്റേതായി മുപ്പതോളം വാർത്താ കാർഡുകളാണ് മെറ്റ നീക്കിയത്. എന്നാൽ അകാരണമായ മാധ്യമ സെൻസർഷിപ്പിനെതിരെ റിപ്പോർട്ടർ ടിവി മെറ്റ ഗ്രീവൻസ് സെല്ലിന് നൽകിയ അപ്പീലിനെ തുടർന്ന് സെൻസർ ചെയ്ത കാർഡുകൾ പുനഃസ്ഥാപിച്ചു.
പോസ്റ്റുകൾ നീക്കിയ വിഷയത്തിൽ കേരള പോലീസും മെറ്റയോട് വിശദീകരണം തേടിയിട്ടുണ്ട്. പോസ്റ്റുകൾ നീക്കം ചെയ്തതിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. രാഷ്ട്രീയ വിമർശന സ്വഭാവമുള്ള പോസ്റ്റുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെടാറില്ലെന്ന് പോലീസും സ്ഥിരീകരിച്ചു. തന്റെ ഓഫീസിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജായ ‘CMO Kerala’ ലഭ്യമാക്കിത്തരണം എന്ന് മാത്രമാണ് ഇതുവരെ മെറ്റയോട് ആവശ്യപ്പെട്ടിട്ടുള്ളതെന്നും, റിക്വസ്റ്റ് നൽകിയിട്ട് രണ്ടു മാസമായിട്ടും മെറ്റ അത് ശരിയാക്കി നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Tags: Kutti Sakhavu Instagram, Muhammad Siyan Instagram, Meta censorship Kerala, VD Satheesan Chief Minister, Pinarayi Vijayan Leader of Opposition, Reporter TV Meta issue, Kerala news update, Malayalam news headlines
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





