17
Aug 2026
Mon
17 Aug 2026 Mon
Karunagappally missing boy body found

കൊല്ലം: കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴാംക്ലാസ് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. പടനായര്‍കുളങ്ങര തെക്ക് നൗഷാദ് മന്‍സിലില്‍ ബിലാലിന്റെ മൃതദേഹമാണ് കൊതുമുക്ക് പാലത്തിനടിയില്‍നിന്ന് കണ്ടെത്തിയത്. ശനിയാഴ്ച വൈകീട്ടായായിരുന്നു കുട്ടിയെ കാണാതായിരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വീട്ടില്‍ നിന്നും കളിക്കാന്‍ പോയതായിരുന്നു. പിന്നീട് ഏറെ വൈകിയും മടങ്ങിയെത്താതിരുന്നതോടെയാണ് വിവരം പുറത്തറിയുന്നത്.

കാണാതായെന്ന് സംശയിക്കുന്ന കന്നേറ്റി കായലില്‍ ആദ്യദിനം ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് ഊര്‍ജിതമായ തെരച്ചില്‍ നടത്തിയിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. പിന്നീട് ദേശീയ ദുരന്ത നിവാരണ സേനയും കരുനാഗപ്പള്ളി ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തിരച്ചില്‍ നടത്തി. ബിലാല്‍ കൂട്ടുകാരനൊപ്പം കായലിന് സമീപത്തേക്ക് നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ALSO READ: വിചിത്രവും ഭീതിജനകവുമായ അനുഭവങ്ങള്‍: 600 കുട്ടികള്‍ ഓടിരക്ഷപ്പെട്ട മഹാരാഷ്ട്രയിലെ ആ ‘പേടിസ്വപ്ന’ ഹോസ്റ്റല്‍!

സൈക്കിളും ധരിച്ചിരുന്ന ജഴ്‌സിയും വീടിനടുത്തുള്ള കന്നേറ്റി കായലിന് സമീപത്തുനിന്ന് കണ്ടെത്തിയിരുന്നു. ശനിയാഴ്ചയും ഞായറാഴ്ചയുമായി തിരച്ചില്‍ നടത്തിയെങ്കിലും വിഫലമായിരുന്നു. കൊല്ലത്തുനിന്നുള്ള സ്‌കൂബാ ടീമും മുങ്ങല്‍ വിദഗ്ധരും അഗ്‌നിശമന സേനയും അടക്കം നടത്തിയ തിരച്ചിലിലാണ് കൊതുമുക്ക് പാലത്തിനടിയില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. തുടര്‍ നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.

കരുനാഗപ്പള്ളി പടനായര്‍കുളങ്ങര വെല്‍ഫെയര്‍ യു.പി. സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് ബിലാല്‍.

Tags: Karunagappally News, Missing Student Found Dead, Karunagappally Crime News, Kollam News Malayalam, Kanneti Kayal News, Kerala News Malayala

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക