18
Aug 2026
Tue
18 Aug 2026 Tue
18 month old boy dies after train hit him in front of house

ആലപ്പുഴ: വീട്ടുകാരുടെ ശ്രദ്ധ ഒന്നു തെറ്റിയപ്പോൾ വീടിനു മുന്നിലെ റെയിൽപ്പാളത്തിലെത്തിയ ഒന്നരവയസ്സുകാരന് ട്രെയിനിടിച്ച് ദാരുണാന്ത്യം. കാക്കാഴം പുതുവൽ വിനീതിന്റെ മകൻ ത്രിണവ് ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചൊവ്വാഴ്ച വൈകിട്ട് ആറോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടാതെയാണ് കുട്ടി റെയിൽപ്പാളത്തിലേക്ക് എത്തിയത്. ഇതിനിടെ കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന ട്രെയിൻ കുട്ടിയെ ഇടിക്കുകയായിരുന്നു.

മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടുകാർക്കു വിട്ടുനൽകും.

ALSO READ: മുത്തശ്ശനെ ക്വട്ടേഷന്‍ കൊടുത്ത് കൊന്നത് കൊച്ചുമകള്‍ക്ക് ഐഫോണ്‍ വാങ്ങാനും സുഹൃത്തുക്കള്‍ക്ക് ബൈക്ക് വാങ്ങാനും പണം കണ്ടെത്താന്‍; കൊലപാതകം വീഡിയോ കോളിലൂടെ കൊച്ചുമകള്‍ക്ക് കാണിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക