21
Aug 2026
Fri
മുംബൈ: ട്രാൻസ്ജെൻഡറാണെന്ന് തെറ്റിദ്ധരിപ്പിച്ച് വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച 28-കാരൻ പിടിയിൽ. മുംബൈയിലെ പവായിൽ ഓഗസ്റ്റ് 18-നാണ് സംഭവം നടന്നത്. അനിൽ ശേഷറാവു ഷിൻഡെ എന്നയാളാണ് പോലീസിന്റെ പിടിയിലായത്.
വീട്ടിലെ ദോഷങ്ങളും കണ്ണേറുകളും മാറ്റാമെന്ന് പറഞ്ഞാണ് ഇയാൾ യുവതിയുടെ വീട്ടിലേക്ക് കയറിയത്. അകത്തുകയറിയ ഉടൻ മുറിയിലേക്ക് കടന്ന ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തുകയും തുടർന്ന് ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
ALSO READ: കേരളത്തിലെ എംബിബിഎസ് പ്രവേശന തിയ്യതി നീട്ടി
സംഭവത്തിന് പിന്നാലെ യുവതി പവായ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സാരി ധരിച്ച പ്രതി ഓട്ടോറിക്ഷയിൽ താനെയിലെ ഖാരേഗാവിലുള്ള ചേരിപ്രദേശത്തേക്ക് കടന്നതായി കണ്ടെത്തി. തുടർന്ന് പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ട്രാൻസ്ജെൻഡർ വേഷത്തിന് പുറമെ ഭിക്ഷാടകനായും ഇയാൾ ആൾമാറാട്ടം നടത്തിയിരുന്നതായി പോലീസ് വ്യക്തമാക്കി. അപരിചിതരായ വ്യക്തികളെ ഒരു കാരണവശാലും വീടുകൾക്കുള്ളിലേക്ക് പ്രവേശിപ്പിക്കരുതെന്നും ജാഗ്രത പാലിക്കണമെന്നും പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
|
Tags: Mumbai news, Powai rape case, Anil Sheshrao Shinde, Transgender impersonation, Mumbai police, Thane Kharegaon, Crime news Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




