21
Aug 2026
Fri
21 Aug 2026 Fri
Father mother and their 18 year old son dies after falls from cliff during sucide threat

ആത്മഹത്യാഭീഷണി മുഴക്കിയ മകനെ പിന്തിരിപ്പിക്കാനുള്ള ശ്രമത്തിനിടെ അച്ഛനും മകനും കുന്നിൻമുകളിൽ നിന്നു വീണുമരിച്ചു; പിന്നാലെ അമ്മ ചാടിമരിച്ചു. മഹാരാഷ്ട്രയിലെ ഛത്രപതി സംബാജിനഗർ ജില്ലയിലെ ഖാവ്ദ കുന്നിലാണ് ഹൃദയഭേദകമായ ഈ സംഭവം നടന്നത്. ദേവ്‌ലായ് സ്വദേശികളായ കുടുംബമാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് 18കാരൻ കുന്നിൻചെരുവിലെത്തി ചാടി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കാൻ തുടങ്ങിയത്. വിവരമറിഞ്ഞെത്തിയ നാട്ടുകാരും പൊലീസും അമ്മയും ചേർന്ന് മൂന്ന് മണിക്കൂറോളമാണ് യുവാവിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചത്. മകനോട് താഴേക്ക് വരാൻ അമ്മയും നാട്ടുകാരും നിരന്തരം അപേക്ഷിച്ചെങ്കിലും ഇയാൾ വഴങ്ങിയില്ല.

ഉച്ചയ്ക്ക് ഒരു മണിയോടെ, താഴെ നിന്ന് അപേക്ഷിക്കുകയായിരുന്ന അച്ഛൻ കുന്നിൻ മുകളിലേക്ക് കയറുകയും മകനെ പിടിച്ച് മാറ്റാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ നിയന്ത്രണം വിട്ടതോടെ ഇരുപത്തഞ്ചടിയോളം താഴ്ചയുള്ള കുന്നിൽ നിന്ന് അച്ഛനും മകനും താഴേക്ക് പതിക്കുകയായിരുന്നു.

ഇതുകണ്ട് പരിഭ്രാന്തയായ അമ്മയും തൊട്ടുപിന്നാലെ കുന്നിൽ നിന്ന് താഴേക്ക് ചാടി. മൂവരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രദേശവാസികളും വിനോദസഞ്ചാരികളും മൊബൈൽ ഫോണിൽ പകർത്തിയിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക