24
Aug 2026
Mon
24 Aug 2026 Mon
arrest police

കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തി അശ്ലീല സൈറ്റുകള്‍ക്കു വിറ്റ യുവാവ് ഒടുവില്‍ പോലീസ് വലയില്‍. യുവതിയുടെ പരാതിയില്‍ കേസ് റജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ ഒളിവില്‍ പോയ യുവാവിനെ കൊട്ടിയം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

4 വയസ്സുകാരിയായ മകളുടെ മുന്നില്‍ വച്ച് ഭര്‍ത്താവ് ലൈംഗികവൈകൃതം കാണിച്ചു എന്നും യുവതി പരാതി നല്‍കിയിരുന്നു. പിന്നാലെ പ്രതിക്കെതിരെ പോക്‌സോ വകുപ്പും ചുമത്തി. കൗണ്‍സലിങ്ങിനിടെ കുട്ടി പിതാവിനെതിരെ മൊഴി നല്‍കിയതോടെയാണ് ഭര്‍ത്താവിനെതിരെ പോക്‌സോ വകുപ്പ് ചുമത്തിയത്.

വിദേശത്ത് ഒരുമിച്ചു താമസിക്കവെയാണ് ഭര്‍ത്താവ് സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി അശ്ലീല വെബ്‌സൈറ്റുകള്‍ക്കു വിറ്റത്. ഇത് ചോദ്യം ചെയ്തപ്പോള്‍ ക്രൂരമര്‍ദനം ഏല്‍ക്കേണ്ടി വന്നുവെന്നും യുവതിയുടെ പരാതിയിലുണ്ട്. വര്‍ഷങ്ങളായി യുകെയിലായിരുന്ന ദമ്പതികള്‍ കഴിഞ്ഞ 14നാണു നാട്ടിലെത്തിയത്. നാട്ടിലെത്തിയ ശേഷം ഭര്‍ത്താവിനെ കൗണ്‍സലിങ്ങിനു വിധേയമാക്കിയെങ്കിലും പിന്നീടും മര്‍ദനമേല്‍ക്കേണ്ടി വന്നു.

ALSO READ: മറവിയുടെ ഇരുളില്‍ റിയാദിന്റെ തെരുവുകളിലൂടെ അലഞ്ഞു; പ്രവാസി മലയാളി യുവാവിന് ബഹുനില കെട്ടിടത്തിന്റെ വരാന്തയില്‍ ദാരുണാന്ത്യം

10 വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. ഭര്‍ത്താവ് അശ്ലീല വിഡിയോകള്‍ക്ക് അടിമയായിരുന്നു. നിരന്തരം കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തുമെന്നു മാത്രമല്ല കുളിമുറിയില്‍ അടക്കം ഒളിക്യാമറ സ്ഥാപിക്കുകയും ചെയ്തു.

നഗ്‌നദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്കു വിറ്റ് പണം സമ്പാദിക്കുകയും മറ്റു പുരുഷന്മാരുമായി കിടക്ക പങ്കിടാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. വിസമ്മതിച്ചപ്പോള്‍ ദേഹോപദ്രവം ഏല്‍പ്പിക്കുന്നതും പതിവായി. സഹികെട്ടു സുഹൃത്തിന്റെ വീട്ടിലേക്കു താമസം മാറ്റി.

കൗണ്‍സലിങ് നടത്തിയാല്‍ മാറ്റം ഉണ്ടാകുമെന്നു കരുതിയാണു ഭര്‍ത്താവുമായി നാട്ടിലെത്തിയത്. കുടുംബ ജീവിതത്തില്‍ താല്‍പര്യമില്ലെന്നും സ്വതന്ത്രനായി പറക്കണമെന്നുമാണു കൗണ്‍സലിങ്ങിനിടെ ഭര്‍ത്താവ് പറഞ്ഞതെന്നും യുവതി മൊഴി നല്‍കിയിരുന്നു.

Tags: Kottiyam Police, Kollam news, Pocso case Kerala, Crime news Malayalam, Cyber crime Kerala, UK Malayali news

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക