കോഴിക്കോട്: വിവിധ കോളജുകളിൽ പ്രിൻസിപ്പലായും വിദ്യാഭ്യാസ, സാമൂഹിക മേഖലകളിൽ വിവിധ ചുമതലകളും വഹിച്ചിരുന്ന ഡോ. ടി. മുഹമ്മദ് അന്തരിച്ചു.ആഗസ്റ്റ് 24-നായിരുന്നു അന്ത്യം. കാരന്തൂർ തെല്ലശ്ശേരി സ്വദേശിയാണ്.
|
തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ്, തളിപ്പറമ്പ് സർ സയ്യിദ് കോളജ്, ചെരണ്ടത്തൂർ എം.എച്ച്.ഇ.എസ് ആർട്സ് ആൻഡ് സയൻസ് കോളജ് എന്നിവിടങ്ങളിൽ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോഴിക്കോട് സർവകലാശാല ബോർഡ് ഓഫ് മാത്തമാറ്റിക്സ് സ്റ്റഡീസ് അംഗം, ദേശീയ സാക്ഷരതാ മിഷൻ കോഓർഡിനേറ്റർ, ജെ.എസ്.എസ് ഡയറക്ടർ, എ.ഡബ്ല്യു.എച്ച് മുൻ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു.
ഭാര്യ: ആയിഷു ബീവി (റിട്ട. എച്ച്.എം, കുണ്ടുപറമ്പ് എച്ച്.എസ്.എസ്; മുൻ പ്രിൻസിപ്പൽ, ചുണ്ടപൊയിൽ എച്ച്.എസ്.എസ്).
മക്കൾ: ഷാഹിന (അധ്യാപിക, അബൂദബി), ഷമീം അഹമ്മദ് (എൻജിനീയർ, ഖത്തർ), ശരീഫ (എച്ച്.എസ്.എസ്.ടി, ഗവ. മോഡൽ എച്ച്.എസ്.എസ്, കോഴിക്കോട്).
മരുമക്കൾ: മുല്ലക്കൽ ഷാഫി, ചാലിയം (ഹെൽത്ത് ഡിപ്പാർട്ട്മെന്റ്, അബൂദബി), ഷെർമിൻ ഷാഹുൽ (എൻജിനീയർ, ഖത്തർ), ശരീഫ് വേങ്ങാട്, കൂത്തുപറമ്പ് (റിട്ട. ഡപ്യൂട്ടി ഡയറക്ടർ, സാങ്കേതിക വകുപ്പ്).
കൊയിലാണ്ടിയിലെ വസതിയിൽ ഇന്ന് രാവിലെ പൊതുദർശനത്തിന് ശേഷം ഉച്ചയ്ക്ക് 12.45ന് കൊയിലാണ്ടി ഇർഷാദ് ജുമാ മസ്ജിദിൽ (ഓൾഡ് മാർക്കറ്റ് റോഡ്) മയ്യത്ത് നിസ്കാരം നടക്കും.
തുടർന്ന് മൃതദേഹം ജന്മനാടായ കാരന്തൂരിലെ തെല്ലശ്ശേരി വീട്ടിലെത്തിക്കും. അവിടെ പൊതുദർശനത്തിന് ശേഷം വൈകിട്ട് 4 മണിക്ക് കാരന്തൂർ മഹല്ല് ജുമാ മസ്ജിദ് (ഓവുങ്ങര) ഖബർസ്ഥാനിൽ ഖബറടക്കം നടക്കും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





