കാഠ്മണ്ഡു: തിബത്തന്‍ അതിര്‍ത്തിയിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ഭോട്ടെ കോശി നദിയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ നേപ്പാളില്‍ വ്യാപക നാശനഷ്ടം. ദുരന്തത്തില്‍ ഇതുവരെ എട്ട് പേര്‍ മരണപ്പെടുകയും 105 ഇന്ത്യന്‍ പൗരന്മാര്‍ ഉള്‍പ്പെടെ 384 പേരെ കാണാതാവുകയും ചെയ്തു. നേപ്പാളിലെ നുവാകോട്ട്, ധാഡിങ് ജില്ലകളിലാണ് മിന്നല്‍ പ്രളയം ഏറ്റവും കൂടുതല്‍ നാശം വിതച്ചത്.
|
നേപ്പാള്‍ ടൂറിസം ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം കാണാതായവരില്‍ 291 വിദേശികളും 93 നേപ്പാള്‍ പൗരന്മാരുമുണ്ട്. വിദേശികളില്‍ 105 പേര്‍ ഇന്ത്യക്കാരാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്ന 26 നേപ്പാള്‍ പോലീസ് ഉദ്യോഗസ്ഥരെയും 7 ആംഡ് പോലീസ് ഫോഴ്സ് അംഗങ്ങളെയും കാണാതായിട്ടുണ്ട്. നേപ്പാള്‍ സൈന്യം ഹെലികോപ്റ്ററുകളും ദുരന്ത നിവാരണ സേനയെയും ഉപയോഗിച്ച് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
പ്രളയത്തില്‍ രാജ്യത്തെ ആറോളം പ്രധാന ജലവൈദ്യുത പദ്ധതികള്‍ക്കും ടാപ്പുകള്‍ക്കും സബ് സ്റ്റേഷന്‍ ശൃംഖലകള്‍ക്കും കനത്ത നാശനഷ്ടമുണ്ടായി. രസൂവാഗഡി, ചിലിമേ, ത്രിശൂലി തുടങ്ങിയ പ്രധാന പദ്ധതികള്‍ തകരാറിലായതോടെ പലയിടത്തും വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടു. റോഡുകള്‍ ഒഴുകിപ്പോയതിനെ തുടര്‍ന്ന് പ്രധാന പാതകളെല്ലാം അടച്ചിരിക്കുകയാണ്.
Scary visuals of flash floods in Nepal. pic.twitter.com/2wKHrX6tFn
— Piyush Rai (@Benarasiyaa) August 26, 2026
സാഹചര്യം വിലയിരുത്താന്‍ നേപ്പാള്‍ പ്രധാനമന്ത്രി ബലേന്ദ്ര ഷാ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തു. റെഡ് ക്രോസ്, സ്‌കൗട്ട്‌സ്, മെഡിക്കല്‍ സംഘങ്ങള്‍ എന്നിവരുമായി ചേര്‍ന്ന് അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.
Tags: Nepal flash flood news, Indians missing in Nepal, Tibet flood Nepal, Nepal landslide news, International news Malayalam, Breaking news Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



