26
Aug 2026
Wed
26 Aug 2026 Wed
malappuram kozhi farm accident

പട്ടിക്കാട്: കോഴിഫാമിന് ചുറ്റും സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. വെട്ടത്തൂര്‍ എഴുതലയിലെ പട്ടിക്കുത്തന്‍ മുഹമ്മദ് ഫാസില്‍ മുര്‍ഷിദ് (32), സാഹിര്‍ നവാസ് (36) എന്നിവരാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കീഴാറ്റൂര്‍ ആക്കപ്പറമ്പ് നെരവിലെ കോഴിഫാമിലേക്ക് തീറ്റയുമായി എത്തിയതായിരുന്നു ഇവര്‍. തീറ്റ എത്തിച്ച് വാഹനത്തില്‍ കയറാന്‍ തുടങ്ങവേയായിരുന്നു അപകടം സംഭവിച്ചത്. പിതാവ്: ഹംസ. മാതാവ്: ആയിഷ.

പന്നിക്ക് വെച്ച കെണിയിലെ കമ്പിയില്‍ നിന്നാകാം ഷോക്കേറ്റതെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇക്കാര്യം പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Tags: Pattikkad electrocution news, Malappuram news, Electric fence death Kerala, Kezhattur accident, Kerala crime news, Breaking news Malayalam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക