29
Aug 2026
Fri
29 Aug 2026 Fri

പാലാരിവട്ടത്ത് അത്തപ്പൂക്കളം നശിപ്പിക്കുന്നുന്നുവെന്ന അടിക്കുറിപ്പോടെ പ്രചരിച്ച വീഡിയോയുമായി ബന്ധപ്പെട്ട് തൊടുപുഴ പോലീസ് സ്റ്റേഷനിലെ എസ്‌ഐ വിജേഷ് കെ ഫേസ്ബുക്കിൽ മുസ്‌ലിം വിരുദ്ധ പോസ്റ്റ് പങ്കുവച്ചതിനെതിരേ പരാതിയുമായി യൂത്ത് ലീഗ് തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി. പക്ഷേ മാന്തിയത് പട്ടിയല്ല മദ്രസ്സ പന്നിയെന്ന് സിസിടിവി നോക്കിയപ്പോൾ മനസ്സിലായെന്ന അന്ത്യന്തം മുസ് ലിം വിദ്വേഷ പോസ്റ്റാണ് വിജേഷ് കെ ഫേസ്ബുക്കിൽ ഷെയർ ചെയ്തത്. ഇതു വിവാദമായതോടെ ഇയാൾ എഫ്ബി പ്രൊഫൈൽ ലോക്ക് ചെയ്തിരിക്കുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ പോസ്റ്റിൻ്റെ സ്ക്രീൻ ഷോട്ട് പ്രിൻ്റെടുത്താണ് യൂത്ത് ലീഗ് തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി തൊടുപുഴ ഡിവൈഎസ്പിക്ക് പരാതി നൽകിയിരിക്കുന്നത്. ഒരു സമുദായത്തെ അടച്ചാക്ഷേപിക്കുന്ന വിജേഷിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായതായി ആരോപിക്കപ്പെടുന്ന പരാമർശം മതവിദ്വേഷം വളർത്തുന്നതും പോലീസ് സേനയുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നതുമാണെന്ന് സാമുഹിക മാധ്യമങ്ങളിൽ നിരവധിപേർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, കേരളത്തിൽ പോലീസ് നടപടികളെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടെയാണ് പുതിയ പരാതിയും ഉയരുന്നത്.

വടകര കണ്ണൂക്കര മാടാക്കര മുഹിയുദ്ധീൻ മസ്ജിദിൽ രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ പോലീസ് പള്ളിക്കുള്ളിൽ ബൂട്ടിട്ട് കയറി ലാത്തി വീശിയ സംഭവം കഴിഞ്ഞ ദിവസങ്ങളിൽ വലിയ വിവാദമായിരുന്നു. സംഭവത്തിൽ പ്രതിഷേധം ശക്തമായതിന് പിന്നാലെ ചോമ്പാല സ്റ്റേഷനിലെ എസ്‌ഐ ഉൾപ്പെടെ അഞ്ച് പോലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുകയും ചെയ്തിട്ടുണ്ട്.

ALSO READ: യുഎഇയിൽ ഇനി സ്റ്റാർലിങ്ക്; 10 വർഷത്തെ ലൈസൻസ് അനുവദിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക