മതസ്പർധയുണ്ടാക്കും വിധം ഫേസ്ബുക്കിൽ പോസ്റ്റിട്ട തൊടുപുഴ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ കെ വിജേഷിന് സസ്പെൻഷൻ.
അച്ചടക്ക സേനയിലെ ഉത്തരവാദിത്വപ്പെട്ട ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ പോലീസ് ഉദ്യോഗസ്ഥർ സാമൂഹ മാധ്യമങ്ങൾ കൈകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ടതായി പറഞ്ഞിട്ടുള്ള സംസ്ഥാന പോലീസ് മേധാവിയുടെ നിർദ്ദേശങ്ങൾ പാലിക്കാതെ പ്രവർത്തിച്ചിട്ടുള്ളതായും പ്രത്യേക മതവിഭാഗത്തെ മോശമാക്കുന്ന സൂചന നൽകുന്ന ചിത്രങ്ങൾ ഷെയർ ചെയ്തിട്ടുള്ളത് ഉത്തരവാദിത്വപ്പെട്ട പോലീസ് സേനയിലെ അംഗമെന്ന നിലയിൽ ഗ്രേഡ് സബ്ബ് ഇൻസ്പെക്ടർ വിജേഷ് കെയുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര അച്ചടക്കലംഘനവും കൃത്യവിലോപവുമാണെന്നും ബോധ്യമായതിനെ തുടർന്നാണ് സസ്പെൻഷൻ എന്ന് അധികൃതർ അറിയിച്ചു.
|
വിജേഷിനെതിരേ യൂത്ത് ലീഗ് തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി തൊടുപുഴ ഡിവൈഎസ്പിക്ക് പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് വിജേഷിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറങ്ങിയത്.
പാലാരിവട്ടത്ത് അത്തപ്പൂക്കളം നശിപ്പിക്കുന്നുന്നുവെന്ന അടിക്കുറിപ്പോടെ പ്രചരിച്ച വീഡിയോയുമായി ബന്ധപ്പെട്ടാണ് വിജേഷ് കെ ഫേസ്ബുക്കിൽ മുസ്‌ലിം വിരുദ്ധ പോസ്റ്റ് പങ്കുവച്ചത്. പക്ഷേ മാന്തിയത് പട്ടിയല്ല മദ്രസ്സ പന്നിയെന്ന് സിസിടിവി നോക്കിയപ്പോൾ മനസ്സിലായെന്നായിരുന്നു ഇയാളുടെ എഫ്ബി പോസ്റ്റ്.
വടകര കണ്ണൂക്കര മാടാക്കര മുഹിയുദ്ധീൻ മസ്ജിദിൽ രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ പോലീസ് പള്ളിക്കുള്ളിൽ ബൂട്ടിട്ട് കയറി ലാത്തി വീശിയ സംഭവം കഴിഞ്ഞ ദിവസങ്ങളിൽ വലിയ വിവാദമായിരുന്നു. സംഭവത്തിൽ പ്രതിഷേധം ശക്തമായതിന് പിന്നാലെ ചോമ്പാല സ്റ്റേഷനിലെ എസ്‌ഐ ഉൾപ്പെടെ അഞ്ച് പോലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുകയും ചെയ്തിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





