26
Aug 2026
Wed
26 Aug 2026 Wed
one killed and many injured after car rammed in to them in Pathanamthitta

പത്തനംതിട്ടയിൽ മദ്യലഹരിയിൽ യുവാവ് അമിതവേഗതയിൽ ഓടിച്ച കാർ കാൽനടയാത്രികർക്കിടയിലേക്ക് ഇടിച്ചുകയറ്റിയതിനെ തുടർന്ന് ഒരു മരണം. നിരവധി പേർക്ക് പരിക്ക്. നിരവധി വാഹനങ്ങളിലും ഈ കാർ ഇടിച്ചുകയറി. ഫയർഫോഴ്സ് റിട്ടയേർഡ് ഉദ്യോഗസ്ഥൻ അബു (58) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പത്തനംതിട്ട ടൗണിലെ അബാൻ ആർക്കേഡിന് മുന്നിലാണ് അപകടം നടന്നത്. KL 03 AG 5964 നമ്പർ വാഗണർ കാർ ആണ് അപകടത്തിൽപെട്ടത്. കാറിടിച്ചുപരിക്കേറ്റവർ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. അബു സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. പരിക്കേറ്റവരെ കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഓടിച്ചിരുന്നയാൾ ഉൾപ്പെടെ രണ്ട് പേരെയും പരിക്കുകളോടെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ALSO READ: മകളെ ആയയുടെ പരിചരണത്തിൽ വിട്ട് വിദേശയാത്ര നടത്തിയ അമ്മയ്ക്ക് 20.76 ലക്ഷം രൂപ പിഴ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക