പോലീസ് ബൂട്ടിട്ട് കയറിയതിനെ തുടര്‍ന്ന് വന്‍ വിവദമായ വകര മാടാക്കര പള്ളിയില്‍ പല പരിപാടികളും മുടക്കിയതിന് പിന്നില്‍ എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ പാറക്കല്‍ അബ്ദുല്ലയാണെന്ന് പള്ളി കമ്മിറ്റി ഭാരവാഹികള്‍. മതപ്രഭാഷകരെയും പണ്ഡിതന്മാരെയും പള്ളിയിലെ പരിപാടികളില്‍ പങ്കെടുക്കുന്നത് തടഞ്ഞതിന് പിന്നില്‍ പാറക്കലും സംഘവുമാണെന്ന് മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
|
കണ്ണൂക്കര മാടാക്കര മസ്ജിദില്‍ നടക്കുന്ന സ്വലാത്ത് വാര്‍ഷികത്തിന് സമസ്തയിലെ പ്രമുഖ പ്രഭാഷകന്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ വരാമെന്ന് ഏറ്റതാണ്. എന്നാല്‍, അവസാന നിമിഷം പിന്മാറി. പൂക്കോട്ടൂരുമായി ബന്ധപ്പെട്ടപ്പോള്‍ പാറക്കല്‍ അബ്ദുല്ലയുമായി സംസാരിക്കാനാണ് പറഞ്ഞതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
പഴയ പള്ളി കമ്മിറ്റി ഭാരവാഹികളാണ് പ്രശ്‌നത്തിന് നേതൃത്വം നല്‍കുന്നത്. ലീഗ് നേതാവ് പികെ അഷ്‌റഫിന്റെ പിന്തുണയോട് കൂടിയാണ് ഇത് നടക്കുന്നത്. പള്ളി പരിപാലനവുമായി ബന്ധപ്പെട്ട്
മുസ്ലിം ലീഗിനകത്ത് തര്‍ക്കങ്ങള്‍ ഉണ്ടെന്നും ഭാരവാഹികള്‍ സമ്മതിച്ചു.
നിലവിലെ പള്ളി കമ്മിറ്റിയിലുള്ളവര്‍ ലീഗുകാരല്ലെന്നും മറ്റു പാര്‍ട്ടിക്കാരാണെന്നും പറഞ്ഞ് പ്രശ്‌നങ്ങളുണ്ടാക്കാന്‍ ലീഗ് പഞ്ചായത്ത് നേതൃത്തിലുള്ള ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി കുഞ്ഞമ്മദ് നാലുപുരക്കല്‍, വൈസ് പ്രസിഡന്റുമാരായ കെ.സി. മമ്മു, ബഷീര്‍ ചെമ്പോളി, ജോയിന്റ് സെക്രട്ടറി സി.കെ. നദീര്‍, എ.എസ്. അസറുദ്ദീന്‍, കെ.കെ. ഫൈസല്‍ എന്നിവര്‍ പങ്കെടുത്തു.
മഹല്ല് കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്നാണ് പൊലീസ് പള്ളിയില്‍ കയറിയത്. പള്ളിയിലെ ഖത്തീബിനെ മാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം നിലനിന്നിരുന്നു. ഈ വിഷയത്തില്‍ മഹല്ല് കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.
ഖത്തീബിനെ മാറ്റണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. പള്ളിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പാണക്കാട് വെച്ച് നടത്തിയ അനുരജ്ഞന ചര്‍ച്ചയില്‍ നിലവിലെ ഖത്തീബ് വെള്ളിയാഴ്ച ജുമുഅ നിസ്‌ക്കാരത്തിന് നേതൃത്വം നല്‍കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ നബിദിനവുമായി ബന്ധപ്പെട്ട് നിലവിലെ ഖത്തീബിന്റെ നേതൃത്വത്തില്‍ മൗലീദ് പാരായണം നടത്താനുള്ള ഒരുക്കത്തെ എതിര്‍ വിഭാഗം ചോദ്യം ചെയ്തതോടെയാണ് തര്‍ക്കമുണ്ടാവുന്നത്.
ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഇതിനിടെ ചോമ്പാല്‍ പൊലീസ് സംഘം ബൂട്ടിട്ട് പള്ളിക്കകത്ത് കയറി ലാത്തി വീശുകയായിരുന്നു. നിസ്‌ക്കാര പടത്തിലടക്കം ബൂട്ടിട്ട് കയറി ലാത്തി വീശുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
പള്ളിയിലെ വരുമാനത്തെ ചൊല്ലി രണ്ടുവര്‍ഷമായി ഭിന്നതയുണ്ട്. ലീഗ് അനുകൂലികളായ കഴിഞ്ഞ കമ്മിറ്റിയുടെ കാലയളവില്‍ പള്ളിയിലെയും മറ്റ് സ്ഥാപനങ്ങളിലേയും രണ്ട് കോടി രൂപയുടെ കണക്കുമായി ബന്ധപ്പെട്ടാണ് വിശ്വാസികള്‍ക്കിടയില്‍ ഭിന്നത.
Tags: Madakkara mosque issue, Parakkal Abdulla MLA news, Vadakara news Malayalam, Chombala police station news, Kerala news Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




