29
Aug 2026
Fri
29 Aug 2026 Fri
Fake Police Officer Arrested Kozhikode MDMA Scam

ഡാന്‍സാഫ് എസ്‌ഐ ആണെന്ന വ്യാജേന ലഹരി വില്‍പ്പനക്കാരില്‍ നിന്ന് എംഡിഎംഎ തട്ടിയെടുത്ത് മറിച്ചുവില്‍ക്കുന്ന യുവാവ് പോലീസിന്റെ പിടിയിലായി. കോഴിക്കോട് ഫറോക്ക് ചുങ്കം കള്ളിത്തൊടി സ്വദേശി റോജിത്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പോലീസ് സബ് ഇന്‍സ്‌പെക്ടറുടെ യൂണിഫോം ധരിച്ച് ലഹരി സംഘങ്ങളെ സമീപിച്ച് ഭീഷണിപ്പെടുത്തി അവരില്‍ നിന്ന് രാസലഹരികള്‍ ഉള്‍പ്പെടെ പിടിച്ചെടുക്കുകയും, പിന്നീട് അത് മറ്റുള്ളവര്‍ക്ക് വില്‍പ്പന നടത്തുകയുമായിരുന്നു ഇയാളുടെ രീതി.

പ്രതിയില്‍ നിന്ന് എംഡിഎംഎയ്ക്ക് പുറമെ എയര്‍ പിസ്റ്റള്‍, വിലങ്ങ് , വ്യാജ എസ്.ഐ ഐഡി കാര്‍ഡ്, പോലീസ് യൂണിഫോം ധരിച്ചുനില്‍ക്കുന്ന ഫോട്ടോ എന്നിവയും ഉദ്യോഗസ്ഥര്‍ കണ്ടെടുത്തിട്ടുണ്ട്. ഇയാള്‍ സമാനമായ രീതിയില്‍ നിരവധി പേരില്‍ നിന്ന് പണം തട്ടിയതായും പൊലീസിന് വിവര ലഭിച്ചിട്ടുണ്ട്.

ഓണക്കാലത്ത് അറസ്റ്റിലായത് 36000 പേര്‍

അതേസമയം, ഓണക്കാലത്തെ ലഹരിമരുന്ന് ഉപയോഗവും അനധികൃത മദ്യക്കടത്തും തടയുന്നതിനായി എക്‌സൈസ് വകുപ്പ് ആഗസ്റ്റ് ഒന്ന് മുതല്‍ നടപ്പിലാക്കുന്ന സ്‌പെഷ്യല്‍ ഡ്രൈവ് സംസ്ഥാനത്ത് ശക്തമായി തുടരുകയാണ്. ഇതുവരെ 8,241 കേസുകളിലായി 36,633 പേരെയാണ് വകുപ്പ് അറസ്റ്റ് ചെയ്തത്.

ALSO READ: മുടിയില്‍ പിടിച്ച് മൃതദേഹം കരയ്ക്കെത്തിച്ചു, കമ്മല്‍ ഊരിയെടുത്തു; നേപ്പാളില്‍ പ്രളയബാധിതരെ കൊള്ളയടിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

പ്രധാന ലഹരി കേന്ദ്രങ്ങള്‍, സ്പിരിറ്റ് സംഭരണ കേന്ദ്രങ്ങള്‍, വാറ്റ് ചാരായ നിര്‍മ്മാണ മേഖലകള്‍, സ്ഥിരം കുറ്റവാളികളുടെ താവളങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന പുരോഗമിക്കുന്നത്. ‘ഓപ്പറേഷന്‍ തണ്ടര്‍’ വഴി മയക്കുമരുന്ന് കേസുകളിലും കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്.

ഇതിന്റെ ഭാഗമായി കോഴിക്കോട് പന്തീരാങ്കാവ് ടോള്‍ പ്ലാസയ്ക്ക് സമീപത്ത് നിന്നും 3.3 കിലോ എം.ഡി.എം.എ പിടികൂടിയ കേസില്‍ ഒമ്പത് പേര്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. ഈ കേസിലെ പ്രതിയായ നൈജീരിയന്‍ പൗരന്‍ ഇമ്മാനുവല്‍ അഫാമിനായി ലുക്ക് ഔട്ട് സര്‍ക്കുലറും പുറപ്പെടുവിച്ചിട്ടുണ്ട്.

റെയില്‍വേ, വനം, പൊലീസ് വകുപ്പുകളുമായി ചേര്‍ന്ന് അതിര്‍ത്തികളിലും വനമേഖലകളിലും സംയുക്ത പരിശോധനകളും വ്യാപകമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ എറണാകുളത്ത് നിന്ന് 281 ഗ്രാമിലധികം എം.ഡി.എം.എയും വാളയാറില്‍ നിന്ന് 142 ഗ്രാം മെത്താംഫെറ്റാമിനും അന്വേഷണ സംഘം പിടികൂടി.

വനമേഖലയില്‍ നടത്തിയ റെയ്ഡില്‍ പത്തനംതിട്ട സീതത്തോട് നിന്ന് 2,148 ലിറ്ററും എരുമേലിയില്‍ നിന്ന് 320 ലിറ്ററും വാഷ് എക്‌സൈസ് സംഘം കണ്ടെടുത്തു. കൂടാതെ കണ്ണൂരില്‍ നിന്ന് 7,000 ലിറ്ററും അങ്കമാലിയില്‍ നിന്ന് 1,200 ലിറ്ററും സ്പിരിറ്റും പിടികൂടിയിട്ടുണ്ട്. കള്ളുഷാപ്പുകളിലെ കള്ളിന്റെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ ‘ഓപ്പറേഷന്‍ ശുദ്ധി’യുടെ ഭാഗമായി 30,646 ഷാപ്പുകളില്‍ പരിശോധന നടത്തി 5,532 സാമ്പിളുകള്‍ ശേഖരിച്ചു.

Tags: Fake police officer Kozhikode, Kozhikode crime news, MDMA seizure Kozhikode, Kerala excise Onam special drive, Operation Thunder Kerala

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക