സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഗംഭീര ട്വിസ്റ്റ്. ഇന്ന് പവന് ഒറ്റയടിക്ക് 2120 രൂപയാണ് കുറഞ്ഞത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,16,040 രൂപയാണ്. ഗ്രാമിന് ആനുപാതികമായി 265 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 14,505 രൂപയായി. കഴിഞ്ഞ 5 ദിവസത്തിനിടെ 4040 രപയാണ് കുറഞ്ഞത്. ഗ്രാം വിലയില്‍ 505 രൂപയുടെ കുറവുണ്ടായി .
|
രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഡോളര്‍ ദുര്‍ബലമായതും അമേരിക്കന്‍ ബോണ്ട് ആദായത്തിലുണ്ടായ കുറവുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണത്തിന് കരുത്തേകിയത്. എന്നാല്‍ ഡോളര്‍ വീണ്ടും തിരിച്ചുവന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.
യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പണപ്പെരുപ്പ ആശങ്കകളും സ്വര്‍ണ വിപണിയെ സ്വാധീനിക്കുന്നുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന് വില ആദ്യമായി ഒരു ലക്ഷം കടന്നത്.
അതേസമയം, വെള്ളി വില ഗ്രാമിന് 5 രൂപ ഉയര്‍ന്ന് 260 രൂപയിലേക്ക് തിരിച്ചെത്തി.
വീഴ്ചയ്ക്ക് പിന്നില്‍ കെവിന് വാര്‍ഷ്
ALSO READ: മാടാക്കര പള്ളിയിലെ പല പരിപാടികളും മുടക്കുന്നത് പാറക്കല്‍ അബ്ദുല്ല; ആരോപണവുമായി പള്ളി കമ്മിറ്റി
യു.എസ്. ഫെഡറല്‍ റിസര്‍വ് ചെയര്മാന് കെവിന് വാര്‍ഷ് ജാക്സണ് ഹോള്‍ വാര്‍ഷിക സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തില്‍ അടുത്ത മാസത്തെ (സെപ്റ്റംബര്‍) ഫെഡ് യോഗത്തില്‍ പലിശ നിരക്ക് കാല് ശതമാനം ഉയര്‍ത്തിയേക്കുമെന്ന സൂചന നല്‍കിയതിനു പിന്നാലെ രാജ്യാന്തര സ്വര്‍ണ വില വന്‍ ഇടിവിലായി. ഔണ്‍സിന് 3.18 ശതമാനം ഇടിവോടെ 4,455.15 ഡോളറിലെത്തി. 4,630 ഡോളര്‍ വരെ ഇന്നലെ ഉയര്‍ന്ന ശേഷമാണ് ഇടിവുണ്ടായത്.
പണപ്പെരുപ്പം 2 ശതമാനത്തിലേക്ക് താഴുമെന്നത് ഉറപ്പായില്ലെങ്കില്‍ നടപടികള്‍ കടുപ്പിക്കേണ്ടി വരുമെന്നാണ് ഫെഡ് ചെയര്മാന് വ്യക്തമാക്കിയത്.
ഇതോടെ സെപ്റ്റംബറില്‍ പലിശ നിരക്ക് വര്‍ധിക്കാനുള്ള സാധ്യത 35.4 ശതമാനത്തില്‍ നിന്ന് 55.7 ശതമാനമായി ഉയര്‍ന്നതായി ‘സി.എം.ഇ ഗ്രൂപ്പിന്റെ ഫെഡ്വാച്ച്’ (ഇങഋ എലറണമരേവ ഠീീഹ) ഡാറ്റ വ്യക്തമാക്കുന്നു.
പലിശ ഉയരാനുള്ള പ്രതീക്ഷ വര്‍ധിച്ചതോടെ ഡോളര്‍ ശക്തിപ്പെടുകയും യു.എസ്. ബോണ്ട് യീല്‍ഡും ഉയരുകയും ചെയ്തു. ഇത് പലിശ വരുമാനം നല്‍കാത്ത സ്വര്‍ണ്ണത്തിന് സമ്മര്‍ദ്ദമായി.
എന്നാല്‍ ഇത് സ്വര്‍ണത്തിന്റെ ദീര്‍ഘകാല ബുള്ളിഷ് ട്രെന്‍ഡ് അവസാനിച്ചു എന്നര്‍ത്ഥമില്ലെന്ന് നിരീക്ഷകര്‍ പറയുന്നു. സെപ്റ്റംബറിലെ ഫെഡ് യോഗത്തിന് മുമ്പുള്ള അമേരിക്കന്‍ തൊഴില്‍, പണപ്പെരുപ്പ ഡാറ്റകളായിരിക്കും ഇനി നിര്‍ണായകം.
കഴിഞ്ഞ 10 ദിവസത്തെ സ്വര്‍ണ നിരക്കുകള്‍
ഓ?ഗസ്റ്റ് 29- 1,16,040 രൂപ
ഓഗസ്റ്റ് 28- രാവിലെ- 1,17,200 രൂപ| ഉച്ചയ്ക്ക്- 1,18,160 രൂപ
ഓഗസ്റ്റ് 27- രാവിലെ- 1,19,520 രൂപ|ഉച്ചയ്ക്ക്- 1,17,800 രൂപ
ഓഗസ്റ്റ് 26- 1,20,080 രൂപ
ഓഗസ്റ്റ് 25- 1,20,080 രൂപ
ഓഗസ്റ്റ് 24- 1,02,240 രൂപ
ഓഗസ്റ്റ് 23- 1,19,600 രൂപ
ഓഗസ്റ്റ് 22-1,19,600 രൂപ
ഓഗസ്റ്റ് 21- 1,17,680 രൂപ
ഓഗസ്റ്റ് 20- 1,16,800 രൂപ
ഓഗസ്റ്റ് 19- 1,13,640 രൂപ
ഓഗസ്റ്റ് 18- 1,14,320 രൂപ
Tags: Gold rate Kerala, Gold price today Kerala, Gold price drop August 29, US Fed Kevin Warsh gold price, Business news Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



