ജക്കാര്‍ത്ത: ബാലിയില്‍ വീടിലേക്കുള്ള റോഡില്‍ വിദേശ വനിതയുമായി പരസ്യമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട കേസില്‍ ഓസ്ട്രേലിയന്‍ യുവാവ് വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റിലായി. ഓസ്ട്രേലിയയിലെ ബ്രിസ്ബേനിലേക്ക് കടക്കാന്‍ ശ്രമിക്കവെ ഓഗസ്റ്റ് 25-നാണ് 27-കാരനായ ‘ബി.എ’ (BA) എന്ന യുവാവിനെ ഇ ഗുസ്തി എന്‍ഗുറാ റായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്.
|
ഓഗസ്റ്റ് 22-ന് നോര്‍ത്ത് കുട്ടയിലെ ബാദുങ് മേഖലയിലുള്ള തിബുബെനെങ് ഗ്രാമത്തിലെ ഒരു വീടിലേക്കുള്ള റോഡിലായിരുന്നു സംഭവം. കേസിന് ആസ്പദമായ സംഭവം വീടിന്റെ ഉടമസ്ഥന്‍ നേരിട്ട് കാണുകയും സി.സി.ടി.വി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.
യുവാവും യുവതിയും പ്രദേശത്തെ റോഡിലൂടെ നടന്നുവരുന്നതും പിന്നീട് റോഡില്‍ കിടന്ന് തന്നെ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതേസമയം ഒരു യുവതി റോഡിലൂടെ നടന്നുവരുന്നതും പ്രവര്‍ത്തി കണ്ട് ഭയന്ന് തിരിച്ച് പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.
ഇതിന് പിന്നാലെയാണ് ബാദുങ് പോലീസും ഇമിഗ്രേഷന്‍ വിഭാഗവും സംയുക്തമായി ഇയാളെ തിരിച്ചറിഞ്ഞ് പീപ്പിള്‍ ഓഫ് ഇന്ററസ്റ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി അറസ്റ്റ് ചെയ്തത്.
Berdasarkan hasil pencocokan wajah melalui rekaman CCTV, pria tersebut diketahui merupakan warga negara Australia. Polisi kini masih melakukan pencarian terhadap pria itu bersama seorang perempuan yang diduga bersamanya saat kejadian. pic.twitter.com/Vj58qQwylN
— terkenal.co.id (@terkenalcoid) August 25, 2026
പോലീസ് ചോദ്യം ചെയ്യലില്‍ യുവാവ് കുറ്റം സമ്മതിച്ചു. ബീച്ച് ക്ലബ്ബില്‍ വെച്ച് മദ്യപിച്ച ശേഷം പരിചയപ്പെട്ട യുവതിയുമായി ചേര്‍ന്ന് മദ്യലഹരിയിലാണ് കൃത്യം ചെയ്തതെന്ന് ഇയാള്‍ മൊഴി നല്‍കി. കൂടെയുണ്ടായിരുന്ന വിദേശ വനിതയ്ക്കായി അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം, സംഭവത്തില്‍ കൂടുതല്‍ നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ താല്പര്യമില്ലെന്ന് വീടുടമസ്ഥന്‍ അറിയിച്ചതിനെ തുടര്‍ന്ന് ഓസ്ട്രേലിയന്‍ പൗരനെ നാടുകടത്താന്‍ (Deport) ഇമിഗ്രേഷന്‍ വിഭാഗത്തിന് കൈമാറാന്‍ ബാദുങ് പോലീസ് തീരുമാനിച്ചു. നിലവില്‍ ഇമിഗ്രേഷന്‍ കസ്റ്റഡിയിലുള്ള ഇയാളെ ടിക്കറ്റ് ലഭ്യമാകുന്ന മുറയ്ക്ക് നാട്ടിലേക്ക് അയക്കും.
Tags: Bali news Malayalam, Australian man arrested Bali, Indonesia news Malayalam, Crime news Malayalam, World news Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




