29
Aug 2026
Sat
29 Aug 2026 Sat
SFI Leader Booked For Filming Woman Kannur Crime News

കണ്ണൂര്‍: വീട്ടിലെ കുളിമുറിയില്‍ കുളിച്ചുകൊണ്ടിരുന്ന യുവതിയുടെ കണ്ണില്‍ പെട്ടെന്ന് ഉടക്കിയത് വാതിലിന്റെ ചെറിയ വിടവിലൂടെ മിന്നിമറഞ്ഞ ഒരു ഫോണ്‍ ഫ്‌ലാഷ് ലൈറ്റാണ്! അവളുടെ ഉറക്കെയുളള ബഹളം കേട്ട് ഓടിയെത്തിയ വീട്ടുകാര്‍ കുളിമുറിയുടെ പുറത്ത് പതിയിരുന്ന ആളെ തടഞ്ഞുവെച്ചപ്പോഴാണ് നാട് ഞെട്ടിയത് പിടിക്കപ്പെട്ടത് മറ്റ് ആരുമായിരുന്നില്ല, എസ്.എഫ്.ഐ നേതാവായ കെ. നവനീത്!

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫോണില്‍ നിറയെ അശ്ലീല ദൃശ്യങ്ങള്‍!

തടഞ്ഞുവെക്കപ്പെട്ട നവനീതിന്റെ കൈയ്യിലുണ്ടായിരുന്ന ഫോണ്‍ പിടിച്ചെടുത്ത് നാട്ടുകാരും വീട്ടുകാരും പരിശോധിച്ചപ്പോള്‍ പുറത്തുവന്നത് അതിനേക്കാള്‍ ഭീതിജനകമായ കാര്യങ്ങളായിരുന്നു. ആ പെണ്‍കുട്ടിയുടെ നഗ്‌നദൃശ്യങ്ങള്‍ക്ക് പുറമെ, ആ നാട്ടിലെ മറ്റ് പല സ്ത്രീകളുടെയും രഹസ്യദൃശ്യങ്ങള്‍ ആ ഫോണില്‍ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ടായിരുന്നു. സ്വന്തം തടി രക്ഷിക്കാന്‍ നവനീത് പെട്ടെന്ന് തന്നെ തന്റെ ഫോണിലെ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും തെളിവുകള്‍ വ്യക്തമായിരുന്നു.

പോലീസ് കളി: നിസ്സാര വകുപ്പുകള്‍

ശ്രീകണ്ഠാപുരം പോലീസില്‍ പരാതി നല്‍കിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. നഗ്‌നദൃശ്യം പകര്‍ത്തി എന്ന ഗുരുതരമായ കുറ്റകൃത്യത്തിന് പകരം, ‘പകര്‍ത്താന്‍ ശ്രമിച്ചു’ എന്ന ജാമ്യം ലഭിക്കാവുന്ന തികച്ചും നിസ്സാരമായ വകുപ്പുകള്‍ മാത്രം ചുമത്തി പോലീസ് കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം. പോലീസിന്റെ കണ്‍മുന്നില്‍ വച്ച് പ്രതി വളരെ നിസ്സാരമായി ജാമ്യത്തിലിറങ്ങി പുറത്തുനടന്നു. ‘ഫോണ്‍ പരിശോധിച്ചപ്പോള്‍ ദൃശ്യങ്ങളൊന്നും കണ്ടില്ല’ എന്ന വിചിത്രമായ ന്യായീകരണമാണ് പോലീസ് നിരത്തിയത്!

ALSO READ: ബീച്ചില്‍ പരിചയപ്പെട്ട യുവതിയുമായി റോഡില്‍ കിടന്ന് സെക്‌സ്; യുവാവ് പിടിയില്‍

അധികാരത്തിന്റെ സമ്മര്‍ദ്ദം; കേസ് അട്ടിമറിക്കാന്‍ സി.പി.എം നീക്കം?

പക്ഷേ, ഇരയായ പെണ്‍കുട്ടി വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. പോലീസിന്റെയും ഭരണസ്വാധീനത്തിന്റെയും മുന്നില്‍ അടിയറവ് പറയാതെ അവള്‍ നേരിട്ട് ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കി. സി.പി.എം പ്രാദേശിക നേതാക്കള്‍ വീട്ടിലെത്തി കേസ് ഒത്തുതീര്‍പ്പാക്കാന്‍ വലിയ സമ്മര്‍ദ്ദം ചെലുത്തിയതായി അവള്‍ ആഭ്യന്തരമന്ത്രിക്ക് നല്‍കിയ പരാതിയില്‍ വെളിപ്പെടുത്തുന്നു.

താന്‍ നല്‍കിയ മൊഴിയിലെ പല നിര്‍ണ്ണായക വിവരങ്ങളും പോലീസ് മനഃപൂര്‍വ്വം ഒഴിവാക്കിയെന്നും, പ്രതിക്ക് മാനസികപ്രശ്‌നമുണ്ടെന്ന് വരുത്തിതീര്‍ത്ത് കേസ് ഇല്ലാതാക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും പെണ്‍കുട്ടി ആരോപിക്കുന്നു.

Tags: SFI leader Navaneeth case, Kannur crime news, Sreekandapuram police news, CPM SFI controversy, Kerala crime news Malayalam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക