രക്ഷാബന്ധൻ ദിനത്തിൽ സഹോദരിയെ സന്ദർശിച്ച് രാഖി കെട്ടിയതിന് പിന്നാലെ പ്ലസ് വൺ വിദ്യാർഥിയായ 17കാരനായ വിദ്യാർഥി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ജൽഗാവിലാണ് സംഭവം. ഓൺലൈൻ ഗെയിമിങ്ങിൽ പണം നഷ്ടപ്പെട്ടതിനെ തുടർന്നാണ് കുട്ടി ജീവനൊടുക്കിയത്.
|
രോഹിത് ധൻഗർ ആണ് മരിച്ചത്. രക്ഷാബന്ധൻ ദിനത്തിൽ പിതാവിനൊപ്പമാണ് റോഹിത് സഹോദരിയുടെ വീട്ടിലെത്തിയത്. സഹോദരി രാഖി കെട്ടിയതിന് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
വീട്ടിലെത്തിയതിന് പിന്നാലെ സഹോദരിക്കൊപ്പമുള്ള ചിത്രം റോഹിത് ഇൻസ്റ്റഗ്രാമിൽ വച്ചു. “ചേച്ചി, എല്ലാം നോക്കിക്കോണം. അമ്മയെയും അച്ഛനെയും തനിച്ചാക്കരുത്. ഞാൻ പോകുന്നു” എന്നർഥമുള്ള വൈകാരിക സന്ദേശവും ചിത്രത്തിനൊപ്പം രോഹിത് പങ്കുവച്ചു.
സുഹൃത്തിന് അയച്ച വീഡിയോ സന്ദേശത്തിൽ ഓൺലൈൻ ഗെയിമിങ്ങിൽ പണം നഷ്ടപ്പെട്ടതായി റോഹിത് പറഞ്ഞിരുന്നുവെന്നാണ് വിവരം. സന്ദേശം ലഭിച്ചതോടെ ആശങ്കയിലായ സുഹൃത്തും മറ്റുള്ളവരും വീട്ടിലെത്തിയെങ്കിലും അപ്പോഴേക്കും രോഹിതിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
റോഹിത് മറ്റൊരു സോഷ്യൽ മീഡിയ സ്റ്റാറ്റസിലും വൈകാരികമായ സന്ദേശം പങ്കുവച്ചിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് കൂടുതൽ അന്വേഷണം തുടരുകയാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





