30
Aug 2026
Sun
30 Aug 2026 Sun
Kottayam Native Death Bahrain

മനാമ: ബഹ്റൈനില്‍ വീട്ടിലെ ബാത്ത് ടബ്ബില്‍ വീണ് മൂന്നു വയസ്സുകാരന്‍ മരിച്ചു. കോട്ടയം സ്വദേശിനിയായ മേഘയുടെ ഏകമകന്‍ ധ്യാന്‍ സൂര്യ (3) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബഹ്റൈനില്‍ പ്രവാസിയായ മേഘ, ബിസിനസ് തിരക്കുകള്‍ക്കിടയില്‍ മകനെ കുറച്ചുകാലത്തേക്ക് നാട്ടിലേക്ക് അയച്ചിരുന്നു. ഓണം ആഘോഷിക്കുന്നതിനായി നാല് ദിവസം മുമ്പാണ് കുഞ്ഞിനെ ബഹ്റൈനിലേക്ക് കൊണ്ടുവന്നത്.

അമ്മ അടുക്കളയില്‍ ജോലിയിലായിരിക്കേ കുട്ടി ബാത്ത് ടബ്ബില്‍ നിറച്ചുവെച്ചിരുന്ന വെള്ളത്തില്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബഹ്റൈന്‍ കേരളീയ സമാജം അംഗമാണ് മേഘ.

Tags: Bahrain News, Bahrain NRI News, Dhyan Surya Drowning, Kottayam Native Death Bahrain, Bahrain Kerala Samajam, Kerala Pravasi News, Gulf News Malayalam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക