10
Sep 2026
Thu
10 Sep 2026 Thu
Muslim Youth League Kozhikkode district conference

കോഴിക്കോട്: വെറുപ്പിന്റെ രാഷ്ട്രീയം ഏറെ വൈകാതെ തകർന്നടിയുമെന്ന് വ്യവസായ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ പി.കെ. കുഞ്ഞാലിക്കുട്ടി. മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.അതാണ് ഡല്‍ഹി സമരവും ഇടതുപക്ഷത്തിന്റെ ശക്തി മേഖലകളിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത്’ എന്ന പ്രമേയത്തിൽ കോഴിക്കോട് നടക്കുന്ന മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനം മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് ഉദ്ഘാടനം ചെയ്തത്. സമ്മേളനത്തിൽ മുനവ്വറലി ശിഹാബ് തങ്ങൾ, പി.കെ. ഫിറോസ്, റസാഖ് മാസ്റ്റർ, ഫൈസൽ ബാബു, ഫാത്തിമ തഹ്ലിയ തുടങ്ങിയ എം.എൽ.എമാരും പി.എം.എ. സലാമും പങ്കെടുത്തു.സെപ്റ്റംബർ 9, 10, 11 തീയതികളിലായാണ് സമ്മേളനം നടക്കുന്നത്.

ALSO READ: സെപ്റ്റംബർ 11ന് രാജ്യവ്യാപക ബാങ്ക് പണിമുടക്ക്; തുടർച്ചയായി നാല് ദിവസം ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെട്ടേക്കും

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക