12
Sep 2026
Sat
12 Sep 2026 Sat
qatar expatriate ismail death

കോഴിക്കോട് വടകര കാര്‍ത്തികപ്പള്ളി സ്വദേശി ഹൃദയാഘാതം മൂലം ദോഹയില്‍ മരിച്ചു. പുളിയുള്ളതില്‍ ഇസ്ഹാഖ് (64 ) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ അല്‍ സദ്ദിലെ താമസസ്ഥലത്തുവെച്ചാണ് അന്ത്യം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഖത്തറിലെ അല്‍ നഈമി കഫ്റ്റീരിയ ഗ്രൂപ്പില്‍ പിആര്‍ഒ ആയി ജോലി ചെയ്തു വരികയായിരുന്നു. ഖത്തര്‍ ഇന്ത്യന്‍ ഇസ്?ലാഹി സെന്റര്‍ പ്രസിഡന്റ് ഇസ്മായില്‍ പുളിയുള്ളതിലിന്റെ സഹോദരനാണ്.

പിതാവ്: പരേതനായ പുളിയുള്ളതില്‍ മൊയ്തു മുസ്‌ലിയാര്‍. മാതാവ്: മറിയം ഹജ്ജുമ്മ. ഭാര്യ: ജമീല. മക്കള്‍: മുഹമ്മദ്, കുല്‍സു, റാഹില, ഹഫീഫ. മറ്റ് സഹോദരങ്ങള്‍: യഅഖുബ്, ഇദ് രീസ് (ഇരുവരും ഖത്തര്‍), റുഖിയ, ഹന്നത്ത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക