കടുത്ത ചൂടിലും പവര്‍കട്ടിലും വലയുന്ന സംസ്ഥാനത്തിന് ആശ്വാസമായി മഴ മുന്നറിയിപ്പ്. തിങ്കള്‍ മുതല്‍ മൂന്ന് ദിവസം മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലും ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ബുധനാഴ്ച ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
|
പ്രധാന വിവരങ്ങൾ (Key Highlights):
• മഴ മുന്നറിയിപ്പ്: കടുത്ത ചൂടിന് ആശ്വാസമായി തിങ്കൾ മുതൽ മൂന്ന് ദിവസം സംസ്ഥനത്ത് മഴയ്ക്ക് സാധ്യത.
• തിങ്കളാഴ്ച അലർട്ട്: പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട്.
• ചൊവ്വ, ബുധൻ അലർട്ടുകൾ: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം.
• മഴയുടെ അളവ്: 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ ശക്തമായ മഴ ലഭിച്ചേക്കും.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
Tags: Kerala rain news, Kerala weather update, IMD rain forecast, Yellow alert Kerala, Kerala news Malayalam, Summer rain Kerala, Idukki rain news, Pathanamthitta weather, Kozhikode rain alert, Wayanad weather update
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





