ഗുവാഹത്തി: ഭാര്യ റിയ താലൂക്ദാറിനെ തലയറുത്തു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ രാമാനുജ് ഗോ സ്വാമി പൊലീസിന്റെ നീങ്ങിക്കൊണ്ടിരുന്ന വാഹനത്തില്‍ നിന്ന് ചാടി മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ നരകാസുര്‍ കുന്നിന് പ്രദേശത്ത് വെച്ച് ഗൗഹാത്തി മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലിലേക്ക് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. വാഹനത്തില്‍ നിന്ന് ചാടിയ ഇയാള്‍ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും തുടര്‍ന്ന് മരണപ്പെടുകയുമായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
|
Key Highlights
- പ്രതി മരിച്ചു: ഭാര്യയെ കൊലപ്പെടുത്തി തലയറുത്ത കേസിൽ അറസ്റ്റിലായ രാമാനുജ് ഗോ സ്വാമി പൊലീസിന്റെ വാഹനത്തിൽ നിന്ന് ചാടി മരിച്ചു.
- സംഭവം: വൈദ്യപരിശോധനയ്ക്കായി ഗൗഹാത്തി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് നരകാസുർ കുന്നിൽ വെച്ച് ഇയാൾ വാഹനത്തിൽ നിന്ന് ചാടിയത്.
- ക്രൂരമായ കൊലപാതകം: കുടുംബതർക്കത്തെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വേർപെടുത്തിയ തല ഫ്രിഡ്ജിൽ സൂക്ഷിക്കുകയായിരുന്നു.
- പശ്ചാത്തലം: ലഹരിക്ക് അടിമയായ ഇയാൾ ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ ഭാര്യയുടെ സുഹൃത്തിനെ വധിക്കുമെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ ഭീഷണി മുഴക്കിയിരുന്നു.
ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡി കാലാവധി ഞായറാഴ്ച അവസാനിച്ചതിനാല്‍ ഇയാളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കാനിരിക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 22-നായിരുന്നു രാമാനുജും റിയയും വിവാഹിതരായത്. റിയയുടെ വഴിവിട്ട ബന്ധത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സെപ്റ്റംബര്‍ 3-ന് രാമാനുജ് ഭാര്യയെ കൊലപ്പെടുത്തുകയും തലയറുത്തെടുക്കുകയുമായിരുന്നു. തുടര്‍ന്ന് വേര്‍പെടുത്തിയ തല ഇയാള്‍ റഫ്രിജറേറ്ററിനുള്ളില്‍ സൂക്ഷിച്ചു.
സെപ്റ്റംബര്‍ 6-ന് രാത്രി ഇയാള്‍ പൊലീസിന് മുന്നില്‍ കീഴടങ്ങി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പൊലീസ് യുവതിയുടെ ഉടലും വേര്‍പെടുത്തിയ തലയും കണ്ടെടുത്തത്.
സെപ്റ്റംബര്‍ 8-ന് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെ, ‘ജയിലില്‍ നിന്ന് പുറത്തിറങ്ങിയാല്‍ ഭാര്യയുടെ ഷുഗര്‍ ഡാഡി(പ്രായം കൂടിയ കാമുകന്)യെയും കൊല്ലും’ എന്ന് രാമാനുജ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ചെയ്ത കുറ്റത്തില്‍ തനിക്ക് യാതൊരു നിരാശയുമില്ലെന്നും മാപ്പ് ചോദിക്കില്ലെന്നും ഇയാള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കിയിരുന്നു.
ടാക്സി ഡ്രൈവറായ രാമാനുജ് ലഹരിവസ്തുക്കള്‍ക്ക് അടിമയായിരുന്നുവെന്നും ഗുവാഹത്തിയുടെ പ്രാന്തപ്രദേശത്തുള്ള ഒരു ലഹരിവിമുക്ത കേന്ദ്രത്തില്‍ പലതവണ ചികിത്സയില്‍ കഴിഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗുവാഹത്തിയിലെ ബെല്ത്തോളയിലുള്ള ബാസിഷ്ഠാപുരത്തെ ഫ്ലാറ്റിലായിരുന്നു ദമ്പതികള്‍ താമസിച്ചിരുന്നത്.
Tags: Assam crime news, Guwahati murder, Ramanuj Goswami, police custody death, crime news malayalam, Guwahati news
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



