14
Sep 2026
Mon
14 Sep 2026 Mon
policeman-steals-banned-tobacco-from-sultan-bathery-police-station

ബത്തേരി: സുല്‍ത്താന്‍ ബത്തേരി സ്റ്റേഷനില്‍ നിന്ന് നിരോധിത പുകയില മോഷ്ടിച്ചത് പൊലീസുകാരനെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ (എസ്സിപിഒ) വൈത്തിരി സ്വദേശി സബിത്തിനെതിരെയാണ് കേസ്. ഇയാള്‍ നിലവില്‍ ഒളിവിലാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

Key Highlights

  • പ്രതി പൊലീസുകാരൻ: സുൽത്താൻ ബത്തേരി സ്റ്റേഷനിൽ നിന്ന് 7 ചാക്ക് നിരോധിത പുകയില മോഷ്ടിച്ച കേസിൽ വൈത്തിരി സ്വദേശിയായ സീനിയർ സിവിൽ പൊലീസ് ഓഫീസർ സബിത്തിനെതിരെ കേസ്സെടുത്തു.
  • മോഷ്ടിച്ച തൊണ്ടിമുതൽ: കഴിഞ്ഞ ജൂൺ മാസത്തിൽ പിടിച്ചെടുത്ത 13,800 പാക്കറ്റ് ഹാൻസും കൂൾ ലിപ്പുമാണ് പ്രോപ്പർട്ടി റൂമിൽ നിന്ന് കാണാതായത്.
  • കണ്ടെത്തൽ: ഈമാസം 10-ന് സ്റ്റോർ റൂം വൃത്തിയാക്കുന്നതിനിടെയാണ് സാധനങ്ങൾ കാണാനില്ലെന്ന വിവരം റൈറ്ററും അസിസ്റ്റന്റ് റൈറ്ററും തിരിച്ചറിഞ്ഞത്.
  • അന്വേഷണം: അസിസ്റ്റന്റ് റൈറ്ററുടെ മേശയിലെ താക്കോൽ ഉപയോഗിച്ചാണ് മുറി തുറന്നത്. ലഹരി വസ്തുക്കൾ കാറിൽ കടത്തുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ 7 ചാക്ക് നിരോധിത പുകയിലയാണ് മോഷണം പോയത്. ലഹരി ഉല്‍പന്നങ്ങള്‍ കാറില്‍ കടത്തുന്നതിന്റെ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. മോഷ്ടിച്ച പുകയില വസ്തുക്കള്‍ ലഹരി കച്ചവടക്കാര്‍ക്ക് വില്‍പ്പന നടത്തിയതായും സംശയിക്കുന്നു.

ALSO READ: അവിഹിത ബന്ധം: ഭാര്യയുടെ തലയറുത്ത് റഫ്രിജറേറ്ററില്‍ സൂക്ഷിച്ചു; പൊലീസ് കൊണ്ടുപോകവേ വാഹനത്തില്‍ നിന്ന് ചാടി മരിച്ചു

13,800 പാക്കറ്റ് ഹാന്‍സും കൂള്‍ ലിപും സ്റ്റേഷനിലെ പ്രോപ്പര്‍ട്ടി റൂമില്‍ നിന്നാണ് കാണാതായത്. ഈമാസം 10ന് സ്റ്റേഷനിലെ റൈറ്ററും അസിസ്റ്റന്റ് റൈറ്ററും സ്റ്റോര്‍ റൂം വൃത്തിയാക്കുന്നതിനായി എത്തിയപ്പോഴാണ് സാധനങ്ങള്‍ കാണാനില്ലെന്ന് കണ്ടെത്തിയത്.

മുറിയുടെ പുട്ട് തകര്‍ത്ത നിലയിലായിരുന്നില്ല. തുടര്‍ന്ന് നടത്തിയ പ്രാഥമിക പരിശോധനയില്‍ അസിസ്റ്റന്റ് റൈറ്ററുടെ മേശയില്‍ സൂക്ഷിച്ചിരുന്ന താക്കോല്‍ ഉപയോഗിച്ചാണ് മുറി തുറന്നതെന്ന സംശയം ഉയര്‍ന്നു. ഇതോടെ സ്റ്റേഷനിലെ പൊലീസുകാരിലേക്ക് അന്വേഷണം നീളുകയായിരുന്നു. തൊണ്ടിമുതല്‍ കടത്താന്‍ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോയെന്ന കാര്യത്തില്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് സുല്‍ത്താന്‍ ബത്തേരിയില്‍ വന്‍ ലഹരിവേട്ട നടന്നത്. അന്ന് പിടിച്ചെടുത്ത ലഹരി വസ്തുക്കള്‍ കോടതി ഉത്തരവ് പ്രകാരം സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

Tags: Sultan Bathery police station, Wayanad news, SCPO Sabith, stolen contraband, Hans seizure Wayanad, Kerala Police news, crime news malayalam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക