കൊല്ലം വാളത്തുംഗലില്‍നിന്നു കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെയും അടുത്ത ബന്ധുവായ യുവാവിനെയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ആകോലില്‍ സ്വദേശിയായ വിസ്മയ (15), ബന്ധുവായ അഭിലാഷ് (21) എന്നിവരാണ് മരിച്ചത്. അങ്കമാലിയിലാണ് ഇരുവരെയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.
|
Key Highlights
- മരണം: കൊല്ലം വാളത്തുംഗലിൽ നിന്ന് കാണാതായ പത്താം ക്ലാസ് വിദ്യാർഥിനിയെയും ബന്ധുവായ യുവാവിനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.
- മരിച്ചവർ: ആകോലിൽ സ്വദേശിനി വിസ്മയ (15), ബന്ധുവായ അഭിലാഷ് (21) എന്നിവരാണ് മരിച്ചത്.
- സ്ഥലം: അങ്കമാലി റെയിൽവേ സ്റ്റേഷന് സമീപം തൃശ്ശൂർ ഭാഗത്തേക്ക് പോയ ട്രെയിനിടിച്ചാണ് മരണം സംഭവിച്ചത്.
- വിസ്മയയെ കാണാതായത്: സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടിൽനിന്നിറങ്ങിയ വിസ്മയ സ്‌കൂളിൽ എത്തിയിരുന്നില്ല; വൈകിട്ട് വീട്ടിൽ തിരിച്ചെത്താതായതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചു.
- പൊലീസ് അന്വേഷണം: ഇരുവരെയും കാണാനില്ലെന്ന പരാതിയിൽ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് അങ്കമാലിയിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇരുവരെയും കാണാനില്ലെന്ന പരാതിയില്‍ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. ഇന്ന് പുലര്‍ച്ചെ അങ്കമാലി റെയില്‍വേ സ്റ്റേഷന് സമീപം തൃശ്ശൂര്‍ ഭാഗത്തേക്ക് പോയ ട്രെയിനിടിച്ചാണ് ഇവരുടെ മരണം സംഭവിച്ചിരിക്കുന്നത്.
ഇന്നലെയാണ് വിസ്മയയെ കാണാതായത്. സ്‌കൂളിലേക്കെന്നു പറഞ്ഞു രാവിലെ വീട്ടില്‍നിന്നിറങ്ങിയ കുട്ടി സ്‌കൂളില്‍ എത്തിയിരുന്നില്ല. മയ്യനാട് സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്. വൈകിട്ട് 6 മണി കഴിഞ്ഞു വീട്ടില്‍ തിരിച്ചെത്താത്തതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കുട്ടി സ്‌കൂളില്‍ എത്തിയിരുന്നില്ലെന്ന വിവരം മാതാപിതാക്കള്‍ അറിയുന്നത്. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. പിന്നാലെയാണ് ബന്ധുവിനൊപ്പം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.
Tags: Kollam, Valathungal, Vismaya, Abhilash, Angamaly, Kerala News, Kollam News, Missing Girl, Train Accident, Railway Accident, Kerala Crime News
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



