20
Sep 2026
Sun
20 Sep 2026 Sun
up police pregnant women attack

തിരുവനന്തപുരം: കേരള-തമിഴ്നാട് അതിര്‍ത്തി പ്രദേശങ്ങളിലെ ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും തുടര്‍ച്ചയായി മോഷണം നടത്തിയിരുന്ന രണ്ട് പ്രധാന പ്രതികളെ പളുകല്‍ പോലീസ് പിടികൂടി. അണ്ടുകോട് ചെമ്പ്രവിള സ്വദേശി രഘു (48), പേയാട് സ്വദേശി ശിവപ്രസാദ് (45) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ നടന്ന നിരവധി മോഷണ കേസുകളിലെ പ്രതികളാണ് ഇരുവരും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

Key Highlights

  • അറസ്റ്റ്: കേരള-തമിഴ്നാട് അതിർത്തിയിലെ ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും മോഷണം നടത്തിയെന്ന കേസിൽ രണ്ട് പ്രധാന പ്രതികൾ അറസ്റ്റിൽ.
  • പ്രതികൾ: അണ്ടുകോട് ചെമ്പ്രവിള സ്വദേശി രഘു (48), പേയാട് സ്വദേശി ശിവപ്രസാദ് (45) എന്നിവരെയാണ് പളുകൽ പോലീസ് അറസ്റ്റ് ചെയ്തത്.
  • മോഷണക്കേസുകൾ: കഴിഞ്ഞ മൂന്ന് മാസത്തിനിടെ നടന്ന നിരവധി മോഷണക്കേസുകളുമായി ഇരുവർക്കും ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തി.
  • 14 കേസുകൾ: പാറശാല, പളുകൽ പോലീസ് സ്റ്റേഷൻ പരിധികളിലായി ഏകദേശം 14 മോഷണക്കേസുകളിൽ ഇരുവരും പ്രതികളാണെന്ന് പോലീസ് അറിയിച്ചു.
  • തമിഴ്നാട്ടിൽ പിടിയിൽ: രാത്രികാല പട്രോളിങ്ങിനിടെ സംശയാസ്പദ സാഹചര്യത്തിൽ കണ്ടെത്തിയ ഇരുവരെയും തമിഴ്നാട് പോലീസ് ചോദ്യം ചെയ്തതോടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.
  • പോലീസ് നടപടി: തമിഴ്നാട്ടിൽ ജയിൽശിക്ഷ കഴിഞ്ഞ് അടുത്തിടെ പുറത്തിറങ്ങിയ ഇരുവരും അതിർത്തി കേന്ദ്രീകരിച്ച് വീണ്ടും മോഷണം നടത്തിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.

തമിഴ്നാട് പോലീസിന്റെ രാത്രികാല പട്രോളിംഗിനിടെ റോഡരികിലെ ഇടവഴിയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ നിന്ന പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായ മറുപടികളാണ് നല്‍കിയത്. തുടര്‍ന്ന് പോലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് അതിര്‍ത്തി മേഖലകളെ മോഷണ പരമ്പരയിലെ പ്രതികളാണെന്ന് വ്യക്തമായത്.

പാറശാല, പളുകല്‍ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തികളിലായി 14-ഓളം കേസുകളില്‍ ഇവര്‍ പ്രതികളാണ്. തമിഴ്നാട്ടില്‍ ജയില്‍ശിക്ഷ കഴിഞ്ഞ് അടുത്തിടെ പുറത്തിറങ്ങിയ ഇരുവരും കേരള-തമിഴ്നാട് അതിര്‍ത്തി കേന്ദ്രീകരിച്ച് വീണ്ടും മോഷണം നടത്തുകയായിരുന്നു. പളുകല്‍ എസ്.ഐ. വില്‍സന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Tags: Kerala Tamil Nadu Border, Temple Theft, Temple Robbery, Palukal Police, Parasala Police, Kerala Crime News, Tamil Nadu Police, Theft Cases, Raghu, Sivaprasad, Border Crime, Temple Crime, Kerala News, Crime News, Police Arrest

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക