കാലിക്കറ്റ് എഫ്സിയുടെ പ്രതിരോധ താരം റിജോൺ ജോസ് ബൈക്ക് അപകടത്തിൽ മരിച്ചു. തൃശൂർ സ്വദേശിയാണ് റിജോൺ. സഹതാരം ഗനി അഹമ്മദ് നിഗം ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിന് സമീപത്ത് ഇന്നലെ രാത്രിയായിരുന്നു അപകടം.
|
ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും റിജോൺ ജോസിന്റെ ജീവൻ രക്ഷിക്കാനായില്ല.
ഫോഴ്സ കൊച്ചി, എഫ്സി കേരള എന്നീ ക്ലബുകൾക്കായും താരം കളിച്ചിട്ടുണ്ട്.
ഗനി അഹമ്മദ് നിഗം കഴിഞ്ഞ സന്തോഷ് ട്രോഫിയിൽ കേരളത്തിനായി കളിച്ച താരമാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026




