22
Sep 2026
Tue
22 Sep 2026 Tue
mundwa-municipality-chairperson-election

ജയ്പൂര്‍: രാജസ്ഥാനിലെ നാഗൗര്‍ ജില്ലയിലെ മുണ്ട്വാ നഗരസഭ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരേ അട്ടിമറി ജയം നേടി ആര്‍എല്‍പി. നഗരസഭയില്‍ ഏറ്റവും കൂടുതല്‍ കൗണ്‍സിലര്‍മാരുള്ള ബി.ജെ.പിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിക്ക് ഒരു വോട്ട് പോലും ലഭിച്ചില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

Key Highlights

  • അധ്യക്ഷ തെരഞ്ഞെടുപ്പ്: രാജസ്ഥാനിലെ നാഗൗർ ജില്ലയിലെ മുണ്ട്വാ നഗരസഭ അധ്യക്ഷയായി ആർ.എൽ.പി സ്ഥാനാർഥി അൽക്ക ദേവി കന്ദോയി തിരഞ്ഞെടുക്കപ്പെട്ടു.
  • വോട്ടുനില: അൽക്ക കന്ദോയിക്ക് 13 വോട്ടും സ്വതന്ത്ര സ്ഥാനാർഥി ഘനശ്യാം സദാവത്തിന് 12 വോട്ടും ലഭിച്ചു.
  • ബി.ജെ.പി സ്ഥാനാർഥി: ബി.ജെ.പിയുടെ ഔദ്യോഗിക സ്ഥാനാർഥി ഗീത ദേവിക്ക് ഒരു വോട്ടും ലഭിച്ചില്ല.
  • വാർഡ് ഫലം: 25 അംഗ മുണ്ട്വാ നഗരസഭയിൽ ബി.ജെ.പി 10, ആർ.എൽ.പി 7, കോൺഗ്രസ് 3, സ്വതന്ത്രർ 5 വാർഡുകളിൽ വിജയിച്ചു.
  • കോൺഗ്രസ്-ആർ.എൽ.പി പിന്തുണ: ഇരു പാർട്ടികൾക്കും കൂടി 10 കൗൺസിലർമാരുണ്ടായിരുന്നെങ്കിലും അൽക്ക കന്ദോയിക്ക് 13 വോട്ട് ലഭിച്ചു.
  • സ്വതന്ത്ര സ്ഥാനാർഥി: ബി.ജെ.പി ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് മുൻ ബി.ജെ.പി കൗൺസിലറായ ഘനശ്യാം സദാവത്ത് സ്വതന്ത്രനായി മത്സരിച്ചു.
  • വിജയമാർജിൻ: അൽക്ക കന്ദോയി ഒരു വോട്ടിന്റെ വ്യത്യാസത്തിലാണ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ബി.ജെ.പി സ്ഥാനാര്‍ഥി ഗീത ദേവിക്ക് പൂജ്യം വോട്ടാണ് ലഭിച്ചത്. കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിച്ച രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടി സ്ഥാനാര്‍ഥി അല്‍ക്ക ദേവി കന്ദോയി 13 വോട്ട് നേടി ചെയര്‍പേഴ്‌സണായി. സ്വതന്ത്ര സ്ഥാനാര്‍ഥി ഘനശ്യാം സദാവത്തിന് 12 വോട്ടാണ് ലഭിച്ചത്. ഒരു വോട്ടിനാണ് അല്‍ക്ക ദേവി കന്ദോയിയുടെ വിജയം.

25 അംഗങ്ങളുള്ള മുണ്ട്വാ നഗരസഭയില്‍ ബി.ജെ.പി 10 വാര്‍ഡുകളിലാണ് വിജയിച്ചത്. ആര്‍.എല്‍.പി ഏഴ് സീറ്റുകളും കോണ്‍ഗ്രസ് മൂന്ന് സീറ്റുകളും നേടി. അഞ്ച് സ്വതന്ത്ര കൗണ്‍സിലര്‍മാരുമുണ്ട്. ഇതോടെ വാര്‍ഡ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് ബി.ജെ.പി ഗീത ദേവിയെ ഔദ്യോഗിക സ്ഥാനാര്‍ഥിയാക്കി. അതേസമയം, പാര്‍ട്ടി ടിക്കറ്റ് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ബി.ജെ.പി മുന്‍ കൗണ്‍സിലറായ ഘനശ്യാം സദാവത്ത് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചു. ഇതോടെ ഘനശ്യാം സദാവത്ത് 12 വോട്ട് നേടി. ബി.ജെ.പിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിക്ക് പൂജ്യം വോട്ടായി.

അല്‍ക്ക കന്ദോയിയെ കോണ്‍ഗ്രസും ആര്‍.എല്‍.പിയും പിന്തുണച്ചു. ഇരു പാര്‍ട്ടികള്‍ക്കും കൂടി 10 കൗണ്‍സിലര്‍മാരാണുള്ളത്. എന്നാല്‍ അന്തിമ വോട്ടെടുപ്പില്‍ അല്‍ക്കക്ക് 13 വോട്ട് ലഭിച്ചു. ബി.ജെ.പിയുടെ 10 കൗണ്‍സിലര്‍മാരില്‍ ആരും ഔദ്യോഗിക സ്ഥാനാര്‍ഥിയായ ഗീത ദേവിക്ക് വോട്ട് ചെയ്തില്ല.

Tags:

`Mundwa Municipality, Mundwa chairman election, Nagaur news, Rajasthan local body election, Alka Kandoi, RLP, Rashtriya Loktantrik Party, BJP, Geeta Devi, Ghanshyam Sadawat, Rajasthan politics, Mundwa election result, Nagaur politics, municipal election Rajasthan, local body election 2026`

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക