23
Sep 2026
Wed
23 Sep 2026 Wed
Wild Elephant Attack

പൂപ്പാറ: കലിപൂണ്ട കാട്ടാനയുടെ ആക്രമണത്തില്‍ സംസ്ഥാനത്ത് വീണ്ടും മരണം. ഇടുക്കി പൂപ്പാറ പന്തടിക്കളം സ്വദേശി വിജയന്‍ പി വി(47) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചയാണ് സംഭവം. ചക്കകൊമ്പന്‍ എന്ന് വിളിപ്പേരുള്ള കാട്ടാനയാണ് ആക്രമിച്ചത് എന്ന് നാട്ടുകാര്‍ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

Key Highlights

  • സംഭവം: ഇടുക്കി പൂപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ പന്തടിക്കളം സ്വദേശി വിജയൻ പി വി (47) മരിച്ചു.
  • ആക്രമണം: പണി സ്ഥലത്തെ ഷെഡിൽ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്.
  • കാട്ടാന: ചക്കകൊമ്പൻ എന്നറിയപ്പെടുന്ന കാട്ടാനയാണ് ആക്രമിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.
  • മേഖലയിലെ സ്ഥിതി: നാല് മാസത്തിനിടെ മേഖലയിൽ കാട്ടാന ആക്രമണത്തിൽ മരിക്കുന്ന നാലാമത്തെ ആളാണ് വിജയൻ.
  • സമീപകാല സംഭവങ്ങൾ: ശാന്തൻപാറയിലും പാലക്കാട് അട്ടപ്പാടിയിലും അടുത്തിടെ കാട്ടാന ആക്രമണത്തിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

നാല് മാസത്തിനിടെ മേഖലയില്‍ കാട്ടാന ആക്രമണത്തില്‍ മരിക്കുന്ന നാലാമത്തെ ആളാണ് വിജയന്‍. പണി സ്ഥലത്തെ ഷെഡില്‍ നിന്ന് രാവിലെ വീട്ടിലേക്ക് പോകുന്ന വഴിയിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.

ദിവസങ്ങള്‍ക്ക് മുമ്പാണ് ഇടുക്കി ശാന്തന്‍പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ അതിഥി തൊഴിലാളിക്ക് ജീവന്‍ നഷ്ടമായത്. ജോലിക്ക് ശേഷം താമസ സ്ഥലത്തേക്ക് റോഡിലൂടെ നടന്നു പോകവെ കാട്ടാന ആക്രമിക്കുകയായിരുന്നു.

പാലക്കാട് അട്ടപ്പാടിയില്‍ കാട്ടാനക്കലിയില്‍ വിനോദ സഞ്ചാരിക്കാണ് ജീവന്‍ നഷ്ടമായത്. അട്ടപ്പാടി പരിപ്പന്തറയില്‍ ഭവാനിപ്പുഴയുടെ തീരത്ത് വെച്ചായിരുന്നു സംഭവം. നായാടിക്കുന്ന് സ്വദേശി 52കാരിയായ ബൂഷറയാണ് മരിച്ചത്.

ഭവാനിപുഴയുടെ തീരത്ത് ബന്ധുക്കളുടെ ഒപ്പം നില്‍ക്കുമ്പോഴായിരുന്നു ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. താവളത്തെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകീട്ട് 4 മണിയോടെയായിരുന്നു മരണം സംഭവിച്ചത്.

Tags: Pooppara, Idukki, Wild Elephant Attack, Elephant Attack, Vijayan PV, Chakkakompan, Human-Wildlife Conflict, Kerala News, Idukki News, Wildlife Attack

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക