27
Sep 2026
Sun
27 Sep 2026 Sun
The Chief Minister is playing the obscene drama

മുഖ്യമന്ത്രി വിഡി സതീശന്‍ പങ്കെടുക്കുന്ന പരിപാടികളില്‍ സുരക്ഷാ ഭീഷണിയുള്ളതിനാല്‍ മാധ്യമ പ്രവര്‍ത്തകരെ അടക്കം നിയന്തിക്കണമെന്ന് നിര്‍ദേശം. ഇന്റലിജന്‍സ് എഡിജിപിയുടെ ഓഫീസില്‍ നിന്ന് ഇത് സംബന്ധിച്ച ഉത്തരവ് ജില്ലാ പോലീസ് മേധാവികള്‍ക്ക് കൈമാറിയതായാണ് റിപോര്‍ട്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രധാന വിവരങ്ങൾ (Key Highlights)

  • സുരക്ഷാ നിയന്ത്രണം: വി.ഡി. സതീശൻ പങ്കെടുക്കുന്ന പരിപാടികളിൽ സുരക്ഷാ ഭീഷണിയുള്ളതിനാൽ മാധ്യമപ്രവർത്തകരെയും പൊതുജനങ്ങളെയും അദ്ദേഹത്തിന്റെ അരികിലേക്ക് വരുന്നത് തടയാൻ നിർദേശം.
  • ഇന്റലിജൻസ് ഉത്തരവ്: ഇന്റലിജൻസ് എഡിജിപിയുടെ ഓഫീസിൽ നിന്ന് ജില്ലാ പോലീസ് മേധാവിമാർക്ക് കൈമാറിയ ഉത്തരവിൽ മഫ്തി പോലീസിനെയും അധിക പോലീസിനെയും വിന്യസിക്കാൻ നിർദേശമുണ്ട്.
  • വിവാദം: മാധ്യമപ്രവർത്തകരോട് മാറിനിൽക്കാൻ സതീശൻ കഴിഞ്ഞ ദിവസം പറഞ്ഞത് വിവാദമായതിന് പിന്നാലെയാണ് ഇന്റലിജൻസിന്റെ കടുത്ത സുരക്ഷാ നിർദേശം വന്നിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ പൊതുപരിപാടികളില്‍ പൊതുജനങ്ങളെ പോലെ മാധ്യമ പ്രവര്‍ത്തകരെയും മുഖ്യമന്ത്രിയുടെ അരികിലേക്ക് വരുന്നത് ഒഴിവാക്കണമെന്ന് ഉത്തരവിലുണ്ടെന്ന് റിപോര്‍ട്ടര്‍ ടിവി റിപോര്‍ട്ട് ചെയ്തു. ഇത്തരം പരിപാടികളില്‍ മഫ്തി വേഷത്തില്‍ പോലീസിനെ വിന്യസിക്കണം, കൂടുതല്‍ പോലീസുകാരെ നിയമിക്കണം തുടങ്ങിയ നിര്‍ദേശങ്ങളുമുണ്ട്.

അനിയന്ത്രിമായ ജനക്കൂട്ടം മുഖ്യമന്ത്രിയുടെ സമീപത്തേക്ക് വരുന്നതും സ്പര്‍ശിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അതീവ സുരക്ഷ വേണ്ട പദവി ആയതിനാല്‍ ഇത് ഒഴിവാക്കണമെന്നും ഇന്നലെ രാത്രി ജില്ലാ പോലീസ് ആസ്ഥാനങ്ങളിലേക്ക് അയച്ച ഉത്തരവിലുണ്ട്.

മാധ്യമ പ്രവര്‍ത്തകരെ അകറ്റി നിര്‍ത്തില്ലെന്നും ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടില്ല എന്നുമായിരുന്നു മുഖ്യമന്ത്രിയായി അധികാരമേറ്റ ഉടനെ വിഡി സതീശന്‍ പറഞ്ഞിരുന്നത്. എന്നാല്‍, കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോട് മാറിനില്‍ക്കണമെന്നും നിങ്ങളെ എനിക്ക് കാണേണ്ടെന്നും പറഞ്ഞത് വിവാദമായിരുന്നു. അതിന് പിന്നാലെയാണ് പുതിയ ഉത്തരവ് വന്നിരിക്കുന്നത്.

Tags: VD Satheesan, Kerala Politics, Chief Minister Security, Intelligence ADGP Order, Kerala Police, Media Restrictions, VD Satheesan Security Alert

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക