കൊച്ചിയിലെ ജി എസ് ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിലും ഓഫീസിലും വിജിലന്‍സ് സംഘം നടത്തിയ റെയ്ഡില്‍ ലക്ഷക്കണക്കിന് രൂപയും വിദേശ കറന്‍സിയും പിടിച്ചെടുത്തു. സംസ്ഥാന ജിഎസ്ടി ജോയിന്‍ കമ്മീഷണര്‍ പ്രജനി രാജന്റെ പച്ചാളം ഇരട്ടക്കുളങ്ങര റോഡിലുള്ള വീട്ടിലും തേവര ജിഎസ്ടി കോംപ്ലക്സിലെ ഓഫീസിലുമാണ് റെയ്ഡ് നടന്നത്.
|
പ്രധാന വിവരങ്ങൾ (Key Highlights)
- വിജിലൻസ് റെയ്ഡ്: സംസ്ഥാന ജിഎസ്ടി ജോയിന്റ് കമ്മീഷണർ പ്രജനി രാജന്റെ കൊച്ചിയിലെ വീട്ടിലും തേവരയിലെ ഓഫീസിലും വിജിലൻസ് സ്പെഷ്യൽ സെൽ റെയ്ഡ് നടത്തി.
- പണവും വിദേശ കറൻസിയും പിടിച്ചെടുത്തു: കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപയും 788 യുഎസ് ഡോളറും പ്രധാന രേഖകളും പരിശോധനയിൽ പിടിച്ചെടുത്തു.
- അനധികൃത സ്വത്ത് സമ്പാദനം: പത്തു വർഷത്തിനിടെ വരുമാനത്തിൽ കവിഞ്ഞ് 63% അധികം സ്വത്ത് നേടിയതായി കണ്ടെത്തിയതിനെ തുടർന്നാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി വാറണ്ടോടെ നടപടിയെടുത്തത്.
കണക്കില്‍പ്പെടാത്ത 14 ലക്ഷം രൂപയും 788 യുഎസ് ഡോളറുമാണ് പിടിച്ചെടുത്തത്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതി പുറപ്പെടുവിച്ച വാറണ്ടിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു നടപടി.
എറണാകുളം വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ ഇന്‍സ്പെക്ടര്‍ എ ജി. ജിബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ശനിയാഴ്ച രാവിലെ 9 മണിയോടെ തുടങ്ങിയ റെയ്ഡ് രാത്രി വരെ നീണ്ടു. ഉദ്യോഗസ്ഥര്‍ എടുക്കുന്ന നികുതി വെട്ടിപ്പു കേസുകളില്‍ അന്തിമ നടപടിയും അംഗീകാരവും നല്‍കേണ്ടത് പ്രജനി രാജന് ആയിരുന്നു. എന്നാല്‍ വന്‍കിട നികുതി വെട്ടിപ്പുകാരില്‍ നിന്ന് കൈക്കൂലി വാങ്ങി കേസുകള്‍ ഒത്തുതീര്‍പ്പാക്കുകയായിരുന്നു ഇവരുടെ രീതി.
പരിശോധനയ്ക്കിടെ വീട്ടിലെ ഒരു മുറിയില്‍ നിന്ന് പണം രഹസ്യമായി മാറ്റാന്‍ ശ്രമിച്ചെങ്കിലും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഇത് തടയുകയും പണം പിടിച്ചെടുക്കുകയുമായിരുന്നു. പത്തു വര്‍ഷത്തിനിടെ 63% അധികം വരുമാനത്തില്‍ കവിഞ്ഞ സ്വത്തു നേടിയെന്നും വിജിലന്‍സ് കണ്ടെത്തി. പണത്തിനു പുറമേ രേഖകളും വിജിലന്‍സ് പിടിച്ചെടുത്തു. രേഖകള്‍ വിശദമായി പരിശോധിച്ച ശേഷം വിജിലന്‍സ് അറസ്റ്റ് ഉള്‍പ്പെടെ തുടര്‍ നടപടികളിലേക്ക് കടക്കും.
Tags: GST Joint Commissioner, Prajani Rajan, Kochi Vigilance Raid, Kerala Vigilance, Corruption Case, GST Raids Ernakulam, Kerala News
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




