ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനെയിയെ ടെഹ്റാനിലെ ബോംബാക്രമണം നടന്ന ആശുപത്രിയുടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തിയതായി വെളിപ്പെടുത്തൽ.
ഇറാൻ അസംബ്ലി ഓഫ് എക്സ്പേർട്സ് അംഗം ആയത്തുല്ല മൊഹ്സൻ ഹൈദാരിയാണ് ഖത്തർ ആസ്ഥാനമായ അൽ അറബി ടെലിവിഷന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം പറഞ്ഞത്.
|
ഫെബ്രുവരി 28-ന് നടന്ന ആക്രമണത്തിൽ പരിക്കേറ്റ മൊജ്തബ ഖമനെയിയെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ടെഹ്റാനിലെ മൂന്ന് ആശുപത്രികൾക്ക് നേരെ ആക്രമണമുണ്ടായെന്നും, മൂന്നാമത്തെ ആശുപത്രിയിലായിരുന്ന മൊജ്തബ ഖമനെയിയെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നുവെന്നും ഹൈദാരി പറഞ്ഞു.
രക്ഷപ്പെടുത്തിയ ശേഷം മൊജ്തബ ഖമനെയിയെ സുരക്ഷിതമായ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായും റിപ്പോർട്ടുകളുണ്ട്. ആശുപത്രി ആക്രമണവുമായി ബന്ധപ്പെട്ട ഹൈദാരിയുടെ അവകാശവാദം സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല.
മാർച്ച് എട്ടിന് മൊജ്തബ ഖമനെയിയെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുത്ത നടപടിയെക്കുറിച്ചും ഹൈദാരി കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു.
59 അംഗങ്ങൾ വോട്ട് ചെയ്തതിൽ 50 പേർ മൊജ്തബ ഖമനെയിക്ക് അനുകൂലമായി വോട്ട് ചെയ്തെന്നും എട്ട് പേർ ആയത്തുല്ല അലി റേസ അറാഫിക്ക് വോട്ട് ചെയ്തെന്നും ഒരാൾ വിട്ടുനിന്നെന്നും ഹൈദാരി അവകാശപ്പെട്ടു. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകളിലും ഏകദേശം 50 വോട്ടുകൾ ലഭിച്ചതായി സൂചനയുണ്ടായിരുന്നു.
മൊജ്തബ ഖമനെയിയുടെ ആരോഗ്യനില സംബന്ധിച്ചും വ്യത്യസ്ത അവകാശവാദങ്ങളാണ് പുറത്തുവരുന്നത്. അമേരിക്കൻ ഭാഗത്തുനിന്ന് ഗുരുതരമായി പരിക്കേറ്റെന്ന വിലയിരുത്തലുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ഇത് തള്ളിയിരുന്നു.
ALSO READ: ബാറിൽ വെടിവയ്പ്; 17 പേർ കൊല്ലപ്പെട്ടു
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക





