പാലക്കാട് കൊഴിഞ്ഞാമ്പാറ മേനോൻപാറയിൽ അഞ്ചും മൂന്നും വയസുള്ള സഹോദരങ്ങൾ വെള്ളത്തൊട്ടിയിൽ മുങ്ങിമരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തൽ. കുട്ടികളെ കൊലപ്പെടുത്തിയത് അമ്മ നിവേദ്യയാണെന്നും ചോദ്യം ചെയ്യലിൽ നിവേദ്യ കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു. നിവേദ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
|
കൊഴിഞ്ഞാമ്പാറ സ്വദേശി ജോൺകുമാറിന്റെ മക്കളായ അഞ്ചുവയസ്സുകാരി ജനിഫർ ജൂലിയറ്റും മൂന്നുവയസ്സുകാരൻ റോബിൻ ക്രിസ്റ്റഫറുമാണ് മരിച്ചത്. ഇന്നലെയാണ് ഇരുവരെയും കുളിമുറിയിലെ ടാങ്കിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
സംഭവസമയത്ത് വീട്ടിൽ നിവേദ്യയും കുട്ടികളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. കുട്ടികളുടെ മരണത്തിൽ നേരത്തെ തന്നെ സംശയമുണ്ടായിരുന്നെന്ന് പിതാവ് ജോൺകുമാർ പറഞ്ഞു. തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് നിവേദ്യ കുറ്റം സമ്മതിച്ചത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



