കൊല്ലം ചെറുമൂട് സ്വദേശി രാജുവിന്റെ (53) മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ ഭാര്യ ലേഖ മേരി (48) അറസ്റ്റിലായി. രാജുവിന്റെ പേരിലുള്ള വസ്തു സ്വന്തമാക്കുന്നതിനായാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.
|
കഴുത്തിൽ ബെൽറ്റ് മുറുക്കിയാണ് രാജുവിനെ കൊലപ്പെടുത്തിയതെന്ന് ലേഖ പൊലീസിന് മൊഴി നൽകി. നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതി കുറ്റം സമ്മതിച്ചതെന്നാണ് വിവരം. കേസിൽ ലേഖയുടെ ആൺസുഹൃത്തായ പ്രാക്കുളം സ്വദേശിയെയും പൊലീസ് നിരീക്ഷിച്ചുവരികയാണ്.
രാജുവിന് ഭാര്യ അമിതമായി മരുന്ന് നൽകിയിരുന്നോ എന്നതിലും പൊലീസിന് സംശയമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ രാജുവിന്റെ ആന്തരിക അവയവങ്ങൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പരിശോധനാഫലം ലഭിച്ചതിന് ശേഷമേ മരണത്തിന്റെ മറ്റു സാഹചര്യങ്ങളിൽ വ്യക്തത വരൂ.
ഒക്ടോബർ രണ്ടിനാണ് രാജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്നുള്ള അന്വേഷണത്തിലാണ് മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് പൊലീസിന് സംശയം തോന്നിയത്. കുണ്ടറ പൊലീസാണ് കേസിൽ അന്വേഷണം നടത്തുന്നത്. കൊലപാതകത്തിന് പിന്നിലെ മറ്റ് കാരണങ്ങളും സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നതും പൊലീസ് അന്വേഷിച്ചുവരികയാണ്.
ALSO READ: പ്രധാനമന്ത്രി ഓഫിസിന്റെ പേരിൽ വ്യാജ രേഖകൾ ചമച്ച് 21 കോടിയിലേറെ രൂപ തട്ടിയ പ്രതി പിടിയിൽ
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



