കൊച്ചി: വിവാഹത്തിനായി വേറിട്ട സ്റ്റേറ്റ്മെന്റ് ആഭരണങ്ങളാണോ അന്വേഷിക്കുന്നത്? ഭാരം കുറഞ്ഞതും വ്യത്യസ്തവുമായ ആഭരണങ്ങളാണോ ഇഷ്ടം? മറ്റാർക്കും ഇല്ലാത്ത പ്രത്യേക ഡിസൈനുകളാണ് ആഗ്രഹിക്കുന്നതെങ്കിൽ കൊച്ചിയിലെ മെറാൾഡ ജുവൽസിന്റെ പുതിയ ഷോറൂം സന്ദർശിക്കാം.
|
ചിറ്റൂർ റോഡ് ഇയ്യാട്ടിൽ ജങ്ഷനിൽ പ്രവർത്തിച്ചിരുന്ന മെറാൾഡ ജുവൽസിന്റെ കൊച്ചി ഷോറൂം ഇനി കൂടുതൽ വിശാലമായ സൗകര്യങ്ങളോടെയും ഡിസൈനർ ആഭരണങ്ങളുടെ വിപുലമായ ശേഖരത്തോടെയും എംജി റോഡിൽ പ്രവർത്തിക്കും. മഹാരാജാസ് കോളേജ് സ്റ്റേഡിയം മെട്രോ സ്റ്റേഷനു സമീപമാണ് പുതിയ ഷോറൂം. ഒക്ടോബർ 10ന് ഉച്ചയ്ക്ക് 12 മണിക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പുതിയ ഷോറൂം ഉദ്ഘാടനം ചെയ്യും.
സ്വർണത്തിന്റെ പരിശുദ്ധിക്കൊപ്പം വ്യത്യസ്തമായ ഡിസൈനുകൾക്കും പ്രത്യേക പ്രാധാന്യം നൽകുന്നതാണ് മെറാൾഡ ജുവൽസിന്റെ പ്രത്യേകത. വ്യക്തിത്വത്തിന്റെ ആവിഷ്കാരമായി മാറുന്ന ആഭരണങ്ങളാണ് ബ്രാൻഡ് അവതരിപ്പിക്കുന്നത്. പ്രത്യേകം തിരഞ്ഞെടുത്ത ആഭരണങ്ങൾ, ഭാരം കുറഞ്ഞ ആഭരണങ്ങൾ, പോൾക്കി, അൺകട്ട് ഡയമണ്ട്, ഡയമണ്ട്, രത്നാഭരണങ്ങൾ, പരമ്പരാഗത ആഭരണങ്ങൾ, ആന്റീക്ക് ആഭരണങ്ങൾ, ബ്രൈഡൽ കളക്ഷനുകൾ തുടങ്ങി വൈവിധ്യമാർന്ന ശേഖരമാണ് മെറാൾഡയിലുള്ളത്.
ദൈനംദിന ഉപയോഗത്തിനുള്ള ആഭരണ ശേഖരം
ടീനേജർമാർ മുതൽ ജോലി ചെയ്യുന്നവർ വരെ ഇഷ്ടപ്പെടുന്ന ഭാരം കുറഞ്ഞതും സ്റ്റൈലിഷുമായ ആഭരണങ്ങളാണ് മെറാൾഡയുടെ ദൈനംദിന ഉപയോഗത്തിനുള്ള ശേഖരത്തിന്റെ പ്രത്യേകത. 300 മില്ലിഗ്രാം മുതൽ തൂക്കമുള്ള നെക്ക് പീസുകൾ ഉൾപ്പെടെ 18, 14, 9 കാരറ്റ് ആഭരണങ്ങൾ ഇവിടെ ലഭ്യമാണ്. ബജറ്റിനനുസരിച്ചുള്ള 9 കാരറ്റ് ആഭരണങ്ങൾക്കും 18 കാരറ്റ് ഭാരം കുറഞ്ഞ അൺകട്ട് ഡയമണ്ട് ആഭരണങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
മെറാൾഡയിൽനിന്ന് വാങ്ങുന്ന ഡയമണ്ട്, പോൾക്കി ആഭരണങ്ങൾ പിന്നീട് എക്സ്ചേഞ്ച് ചെയ്യുമ്പോൾ ബിൽ തുകയായ 100 ശതമാനം മൂല്യം ലഭിക്കുന്നതും ബ്രാൻഡിന്റെ ശ്രദ്ധേയമായ പ്രത്യേകതയാണ്.
2019ൽ പ്രവർത്തനം ആരംഭിച്ച മെറാൾഡ ജുവൽസ്, ഡിസൈനിൽ വേറിട്ട കാഴ്ചപ്പാടുമായി ചുരുങ്ങിയ കാലംകൊണ്ട് തന്നെ വ്യത്യസ്തമായ ഡിസൈനർ ജ്വല്ലറി ബ്രാൻഡായി വളർന്നു. ചെയർമാൻ അബ്ദുൽ ജലീൽ ഇടത്തിലിന്റെ നേതൃത്വത്തിലാണ് ബ്രാൻഡിന്റെ പ്രവർത്തനം. കേരളത്തിന് പുറമെ മംഗലാപുരം, ദുബായ്, അബുദാബി എന്നിവിടങ്ങളിലും മെറാൾഡയ്ക്ക് സാന്നിധ്യമുണ്ട്.
വ്യത്യസ്തമായ ഡിസൈൻ, മികച്ച കരകൗശല വൈദഗ്ധ്യം, സ്ഥിരത, വിശ്വാസ്യത എന്നിവയ്ക്ക് പ്രാധാന്യം നൽകി ഇന്ത്യ, ഗൾഫ് രാജ്യങ്ങൾ, വടക്കേ അമേരിക്ക എന്നിവിടങ്ങളിലേക്ക് ബ്രാൻഡിന്റെ സാന്നിധ്യം കൂടുതൽ വ്യാപിപ്പിക്കുകയാണ് മെറാൾഡയുടെ ലക്ഷ്യം.
റീട്ടെയിൽ ഷോറൂമുകളുടെ എണ്ണം വർധിപ്പിക്കുന്നതിനൊപ്പം സവിശേഷമായ ഡിസൈനുകൾ, മികച്ച കരകൗശല മികവ്, വിശ്വാസ്യത എന്നിവയിലൂടെ ശക്തമായ വ്യക്തിത്വവും ദീർഘകാല ബ്രാൻഡ് മൂല്യവുമുള്ള ഒരു പ്രമുഖ ജ്വല്ലറി ഹൗസായി മെറാൾഡയെ വളർത്താനുള്ള ശ്രമത്തിലാണ് ടീം മെറാൾഡ.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



