09
Oct 2026
Fri
09 Oct 2026 Fri

നവദമ്പതികളുടെ മൃതദേഹങ്ങൾ ചങ്ങലയിൽ ബന്ധിച്ച നിലയിൽ നദിയിൽ.മഹാരാഷ്ട്രയിൽ താപി നദിയുടെ അടിത്തട്ടിൽ കാലുകൾ ഇരുമ്പുചങ്ങലകൊണ്ട് ബന്ധിച്ച നിലയിൽ ആണ് നവദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത് . ജൽഗാവ് ജില്ലയിലെ അമൽനേർ താലൂക്ക് സ്വദേശികളായ ശ്യാം ഹരി പാട്ടീൽ, സ്വപ്ന പാട്ടീൽ എന്നിവരാണ് മരിച്ചത്. ഏതാനും മാസങ്ങൾക്കുമുമ്പാണ് ഇരുവരും പ്രണയവിവാഹം കഴിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ധുലെ ജില്ലയിലെ സാവൽദെ മേഖലയിലാണ് സംഭവം. ദമ്പതികളുടെ കാലുകൾ ഇരുമ്പുചങ്ങലകൊണ്ട് ബന്ധിക്കുകയും പൂട്ടിട്ട് ഉറപ്പിക്കുകയും ചെയ്ത നിലയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.

മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ എല്ലാ സാധ്യതകളും പരിശോധിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക