സ്കൂൾ മേൽക്കൂര തകർന്നുവീണ് 27 കുട്ടികളും ഒരു അധ്യാപകനും മരിച്ചു. പാകിസ്ഥാനിലെ പെഷവാറിൽ ആണ് അപകടം. അപകടത്തിൽ 19 പേർക്ക് പരിക്കേറ്റു. ഇവരിൽ അഞ്ചുപേരുടെ നില ഗുരുതരമാണെന്ന് ലേഡി റീഡിങ് ആശുപത്രി വക്താവ് മുഹമ്മദ് ആസിം ബിബിസിയോട് പറഞ്ഞു.
|
ആറ് മുതൽ 12 വയസ്സുവരെയുള്ള കുട്ടികളാണ് അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാഗവും. പല കുട്ടികൾക്കും തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിവരികയാണ്.
വിവരമറിഞ്ഞ് നിരവധി രക്ഷിതാക്കൾ ആശുപത്രിയിലെത്തിയതോടെ തിരക്ക് നിയന്ത്രിക്കാൻ ആശുപത്രി അധികൃതർ പൊലീസിന്റെ സഹായം തേടി.
അനുശോചനം അറിയിച്ച് പാക് ഉപപ്രധാനമന്ത്രി
ദുരന്തത്തിൽ രാജ്യത്തുടനീളം ദുഃഖം പടർന്നതായി പാകിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ പ്രതികരിച്ചു. കുട്ടികൾ രാജ്യത്തിന്റെ ഏറ്റവും വിലപ്പെട്ട സമ്പത്താണെന്നും ഓരോ ജീവഹാനിയും രാജ്യത്തിന് മുഴുവൻ തീരാനഷ്ടമാണെന്നും അദ്ദേഹം എക്സിലെ കുറിപ്പിൽ പറഞ്ഞു.
മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ച അദ്ദേഹം പരിക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കണമെന്നും നിർദേശിച്ചു.
പ്രധാനമന്ത്രിയും സർക്കാരും സംഭവത്തെ ഗൗരവമായി കണ്ടിട്ടുണ്ടെന്നും കുട്ടികളുടെ സുരക്ഷയ്ക്ക് പരമപ്രാധാന്യം നൽകണമെന്നും ഇഷാഖ് ദാർ വ്യക്തമാക്കി. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്കൂളുകളിലെ സുരക്ഷാ മാനദണ്ഡങ്ങൾ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക





