26
Oct 2026
Mon
26 Oct 2026 Mon
Man Father Paraded Naked On Street Over love affaire With Minor

കൗമാരക്കാരിയുമായുള്ള പ്രണയബന്ധത്തിന്റെ പേരിൽ യുവാവിനെയും പിതാവിനെയും നഗ്നരാക്കി തെരുവിലൂടെ നടത്തി. കൊൽക്കത്തയിലെ ബെഹാല മേഖലയിൽ ഞായറാഴ്ചയാണ് സംഭവം. യുവാവിന്റെ സുഹൃത്തിനും മർദനമേറ്റു. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവും അമ്മാവനും ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുവാവ് സുഹൃത്തിനൊപ്പം പെൺകുട്ടിയെ കാണാനെത്തിയപ്പോഴാണ് സംഭവങ്ങളുടെ തുടക്കം. ഇരുവരും സംസാരിക്കുന്നതിനിടെ യുവാവ് പെൺകുട്ടിയെ ചുംബിക്കുന്നത് പെൺകുട്ടിയുടെ അമ്മാവന്റെ സുഹൃത്ത് കണ്ടതായാണ് വിവരം. ഇയാൾ പെൺകുട്ടിയുടെ പിതാവിനെയും അമ്മാവനെയും വിവരം അറിയിച്ചു.

തുടർന്ന് സ്ഥലത്തെത്തിയ ഇവർ യുവാവിനെയും സുഹൃത്തിനെയും ഖുദിരാംപള്ളിയിലെ വീട്ടിലേക്ക് കൊണ്ടുപോയി. ഇവിടെവെച്ച് ഇരുവരെയും മർദിച്ചതായും യുവാവിന്റെ പിതാവിനെ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയതായും പരാതിയുണ്ട്.

യുവാവിന്റെ പിതാവ് എത്തിയതോടെ അദ്ദേഹത്തെയും മർദിച്ചു. നഗ്നരായി തെരുവിലൂടെ നടന്നില്ലെങ്കിൽ വെടിവച്ചുുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. തുടർന്ന് വീടിന് മുന്നിലെ വഴിയിലൂടെ ഏകദേശം 50 മീറ്ററോളം മൂവരെയും നഗ്നരാക്കി നടത്തുകയായിരുന്നു.

പെൺകുട്ടിയുടെ കുടുംബം യുവാവിനെയും സുഹൃത്തിനെയും പിടികൂടി വീട്ടിൽ തടഞ്ഞുവെച്ചതായും പെൺകുട്ടിയുടെ പിതാവും അമ്മാവനും യുവാവിനെ മർദിച്ചതായും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക