അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ബലാത്സംഗ ആരോപണവുമായി മുൻ മിസ് സ്വിറ്റ്സർലൻഡ് മത്സരാർഥിയും മോഡലുമായ ബിയാട്രിസ് ക്യൂൾ. 1993ൽ ട്രംപ് തൻറെ വസ്ത്രം വലിച്ചുകീറുകയും ക്രൂരമായി ബലാൽസംഗം ചെയ്യുകയും ഇതുമൂലം തനിക്ക് രക്ത്രസ്രാവം ഉണ്ടായെന്നുമാണ് ബിയാട്രിസ് ക്യൂളിൻറെ വെളിപ്പെടുത്തത്. ഡെമോക്രാറ്റിക് പാർട്ടി പുറത്തിറക്കിയ റിപ്പോർട്ടിൽ ആണ് ഈ വെളിപ്പെടുത്തൽ. എന്നാൽ റിപ്പോർട്ടിലെ ആരോപണങ്ങൾ വൈറ്റ് ഹൗസ് നിഷേധിച്ചു.
|
അമേരിക്കൻ ജനപ്രതിനിധിസഭയിലെ ജുഡീഷ്യറി കമ്മിറ്റിയിലെ ഡെമോക്രാറ്റുകൾ തയ്യാറാക്കിയ 53 പേജുള്ള റിപ്പോർട്ടിലാണ് ക്യൂളിന്റെ മൊഴികൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ശിക്ഷിക്കപ്പെട്ട ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ട്രംപിന്റെ ബന്ധവും റിപ്പോർട്ടിൽ പരിശോധിക്കുന്നുണ്ട്.
അറ്റ്ലാന്റിക് സിറ്റിയിലെ ട്രംപിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന പ്ലാസ ഹോട്ടലിൽ വെച്ചാണ് 1993ൽ സംഭവം നടന്നതെന്നാണ് ക്യൂളിൻ്റെ വെളിപ്പെടുത്തൽ. ട്രംപിനും എപ്സ്റ്റീനുമൊപ്പം സമയം ചെലവഴിച്ചതിന് പിന്നാലെ ഹോട്ടൽ മുറിയിൽ വെച്ച് ട്രംപ് തന്നെ ബലമായി പീഡിപ്പിച്ചെന്നും വസ്ത്രം കീറുകയും ശരീരത്തിൽ പരിക്കേൽക്കുകയും ചെയ്തെന്നും അവർ ആരോപിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



