അടിയന്തര സാഹചര്യത്തിൽ ധൈര്യവും മനസ്സാന്നിധ്യവും പ്രകടിപ്പിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനും ഫ്ലൈദുബായ് വിമാനത്തിലെ ജീവനക്കാർക്കും ആദരവുമായി യുഎഇ. സെപ്റ്റംബർ 30ന് വിമാനത്തിന്റെ കോക്പിറ്റിലുണ്ടായ സംഭവത്തിനിടെ ഗുരുതരമായി പരിക്കേറ്റിട്ടും കോക്പിറ്റ് വാതിൽ തുറക്കാൻ ക്യാപ്റ്റൻ സ്മിത് മച്ചാർ നടത്തിയ ശ്രമമാണ് വലിയ അപകടം ഒഴിവാക്കാൻ സഹായിച്ചതെന്നാണ് റിപ്പോർട്ട്.
|
സംഭവത്തിൽ ധീരതയും പ്രൊഫഷണൽ മികവും പ്രകടിപ്പിച്ച ജീവനക്കാർക്ക് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ‘ഓർഡർ ഓഫ് സായിദ് II’ ഫസ്റ്റ് ക്ലാസ് ബഹുമതി നൽകി. അടിയന്തര സാഹചര്യത്തിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും വിമാനം സുരക്ഷിതമാക്കാനും നടത്തിയ ഇടപെടലുകൾ പരിഗണിച്ചാണ് ആദരം.
ദുബായ് കിരീടാവകാശിയും യുഎഇ പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. യുഎഇ പ്രസിഡന്റ് ജീവനക്കാരെ സ്വീകരിച്ച് അവരുടെ ധീരതയെയും ഉത്തരവാദിത്തബോധത്തെയും അഭിനന്ദിക്കുകയും ചെയ്തു.
ഇന്ത്യ, യുഎഇ, ഇസ്രയേൽ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽനിന്ന് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ നടപടികൾക്ക് അഭിനന്ദനം ലഭിച്ചിരുന്നു. ഇന്ത്യൻ പൈലറ്റിന്റെ ധീരത പരിഗണിച്ച് ഇസ്രയേലും സിവിലിയൻ ധീരതാ പുരസ്കാരം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കുകളിൽനിന്ന് മുക്തനായശേഷം പുരസ്കാരം സമ്മാനിക്കുമെന്നാണ് റിപ്പോർട്ട്.
ഒക്ടോബർ മൂന്നിന് ചികിത്സയിൽ കഴിയുകയായിരുന്ന സ്മിത് മച്ചാറിനെ ഷെയ്ഖ് ഹംദാൻ സന്ദർശിച്ചിരുന്നു. ജീവൻ രക്ഷിക്കാനുള്ള അദ്ദേഹത്തിന്റെ ധൈര്യത്തെയും ഉത്തരവാദിത്തബോധത്തെയും കിരീടാവകാശി അന്ന് പ്രശംസിച്ചിരുന്നു.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രതിസന്ധി ഘട്ടത്തിൽ നടത്തിയ ഇടപെടലുകളെ അംഗീകരിക്കുന്നതാണ് യുഎഇയുടെ ആദരവ്. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഔദ്യോഗിക അന്വേഷണ റിപ്പോർട്ടുകൾക്കനുസരിച്ചായിരിക്കും വ്യക്തമാകുക.
ALSO READ:17കാരനോടിച്ച ബെൻസ് കാർ അപകടക്കേസിൽ കൊച്ചി സിറ്റി പൊലീസ് കമ്മിഷണറെ നീക്കി
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക


