28
Oct 2026
Wed
28 Oct 2026 Wed
bought a coupon for just Rs 200 wins fortuner car

വെറും 200 രൂപയുടെ ലക്കി ഡ്രോ കൂപ്പൺ വഴി ആറുവയസ്സുകാരന് ലഭിച്ചത് ഏകദേശം 50 ലക്ഷം രൂപ വിലയുള്ള ടൊയോട്ട ഫോർച്യൂണർ കാർ. മധ്യപ്രദേശിലെ ബുർഹാൻപൂർ സ്വദേശിയായ മെദാൻഷ് റായ്ക്വാറിനാണ് അപ്രതീക്ഷിത ഭാഗ്യസമ്മാനം ലഭിച്ചത്. മുത്തശ്ശി ഒരു വർഷം മുമ്പ് വാങ്ങിയ കൂപ്പണിലാണ് കുട്ടിയുടെ പേര് ഉൾപ്പെടുത്തിയിരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സീലാംപുര സ്വദേശിയായ മെദാൻഷിന്റെ മുത്തശ്ശി കിരൺ റായ്ക്വാർ കഴിഞ്ഞ വർഷം അഭാപുരിയിലെ ശ്രീ സർക്കാർ ധാമിൽ നടന്ന ഗർബ ആഘോഷത്തിനിടെയാണ് 200 രൂപയുടെ ലക്കി ഡ്രോ കൂപ്പൺ വാങ്ങിയത്. കൂപ്പണിൽ പേരായി നൽകിയത് കൊച്ചുമകനായ മെദാൻഷിന്റേതായിരുന്നു.

2026ൽ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോൾ ഒന്നാം സമ്മാനം മെദാൻഷിന് ലഭിച്ചതോടെ കുടുംബം അമ്പരപ്പിലും ആഹ്ലാദത്തിലുമായി. വാർത്ത പരന്നതോടെ നാട്ടുകാരും ആഘോഷത്തിൽ പങ്കുചേർന്നു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ കുട്ടിക്ക് സ്വീകരണം നൽകി. കാർ ലഭിച്ചതിന് പിന്നാലെ കുടുംബം പൂജയും പ്രാർഥനകളും നടത്തി.

കാർ സ്വന്തമാക്കണമെന്ന കുടുംബത്തിന്റെ ആഗ്രഹത്തിന് അപ്രതീക്ഷിതമായി വഴിതുറന്നിരിക്കുകയാണ് ഈ ഭാഗ്യസമ്മാനം. വെറും 200 രൂപയുടെ കൂപ്പണിലൂടെ ഇത്രയും വലിയ സമ്മാനം ലഭിച്ച വാർത്ത സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടി. നിരവധി പേരാണ് കുടുംബത്തിന് ആശംസകളുമായി രംഗത്തെത്തിയത്.

കരുത്തുറ്റ രൂപകൽപ്പനയ്ക്കും ഓഫ്‌റോഡ് യാത്രയ്ക്കുള്ള ശേഷിക്കും പേരുകേട്ട ഏഴ് സീറ്റുള്ള എസ്‌യുവിയാണ് ടൊയോട്ട ഫോർച്യൂണർ. ഏകദേശം 50 ലക്ഷം രൂപ വിലവരുന്ന ഈ വാഹനം കുടുംബത്തിന് ലഭിച്ചതോടെ മെദാൻഷിന്റെ ഭാഗ്യനേട്ടം നാടിന്റെ ആഘോഷമായി മാറി.

ALSO READ: ഇസ്രായേൽ തിരഞ്ഞെടുപ്പിൽ അനിശ്ചിതത്വം; നെതന്യാഹുവിനും പ്രതിപക്ഷത്തിനും ഭൂരിപക്ഷമില്ല

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക