ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് ഷമി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. നവംബർ ആറിന് വൈകാരികമായ കുറിപ്പിലൂടെയാണ് താരം വിരമിക്കൽ തീരുമാനം അറിയിച്ചത്. ടെസ്റ്റ് അരങ്ങേറ്റം കുറിച്ച് 13 വർഷം തികയുന്ന ദിവസമാണ് ഷമിയുടെ പ്രഖ്യാപനം.
|
‘വെള്ള ജേഴ്സിയോട് വിടപറയുകയാണ്. എന്നാൽ അതുമായി ബന്ധപ്പെട്ട ഓർമകളോട് ഒരിക്കലും വിടപറയുന്നില്ല’ എന്നായിരുന്നു ഷമിയുടെ വൈകാരിക കുറിപ്പ്.
2013 നവംബർ ആറിന് വെസ്റ്റ് ഇൻഡീസിനെതിരെയായിരുന്നു ഷമിയുടെ ടെസ്റ്റ് അരങ്ങേറ്റം. ഇന്ത്യയുടെ ടെസ്റ്റ് ജേഴ്സി ആദ്യമായി അണിഞ്ഞപ്പോൾ രാജ്യത്തിനായി എന്തെങ്കിലും ചെയ്യുക എന്നതായിരുന്നു തന്റെ ഒരേയൊരു സ്വപ്നമെന്ന് അദ്ദേഹം കുറിച്ചു. ഓരോ വിക്കറ്റും പ്രതിസന്ധിയും പരിക്കും തിരിച്ചുവരവും തന്നെ പുതിയ പാഠങ്ങൾ പഠിപ്പിച്ചെന്നും ഷമി പറഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റ് തനിക്ക് കേവലം ഒരു ഫോർമാറ്റ് മാത്രമായിരുന്നില്ലെന്നും ജീവിതത്തിലെ ഏറ്റവും സവിശേഷമായ അധ്യായങ്ങളിലൊന്നായിരുന്നെന്നും താരം വ്യക്തമാക്കി. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനും (ബിസിസിഐ) ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാളിനും (സി.എ.ബി) അദ്ദേഹം നന്ദി അറിയിച്ചു.
മൈതാനത്ത് അവസാന ടെസ്റ്റ് പന്ത് എറിഞ്ഞിട്ടുണ്ടാകാമെങ്കിലും ഇന്ത്യക്കായി കളിച്ചതിന്റെ അഭിമാനം എന്നും ഹൃദയത്തിലുണ്ടാകുമെന്നും ഷമി കൂട്ടിച്ചേർത്തു.
2023ലെ ഏകദിന ലോകകപ്പിലായിരുന്നു ഷമിയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന്. ഏഴ് മത്സരങ്ങളിൽ നിന്ന് 24 വിക്കറ്റുകൾ വീഴ്ത്തി ടൂർണമെന്റിലെ വിക്കറ്റ് വേട്ടയിൽ ഒന്നാമതെത്തി. ന്യൂസിലൻഡിനെതിരായ സെമിഫൈനലിൽ 57 റൺസ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയതും ശ്രദ്ധേയമായിരുന്നു.
ALSO READ:ദുരന്തങ്ങളും വിയോഗങ്ങളും അതിജീവിച്ച ശ്രുതിക്ക് പുതിയ ജീവിതം
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





