09
Nov 2026
Mon
09 Nov 2026 Mon
10 year boy Dies After Firecracker Explodes In Hand Hits Him In Chest

ഡൽഹി: ദീപാവലി ആഘോഷം കണ്ണീരിലാഴ്ത്തി പടക്കാപകടം. ഡൽഹിയിലെ നരേലയിൽ പടക്കം പൊട്ടിക്കുന്നതിനിടെ നെഞ്ചിൽ റോക്കറ്റ് പടക്കം പതിച്ച് പത്തുവയസ്സുകാരൻ മരിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം. ഋഷി എന്ന കുട്ടിയാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുടുംബാംഗങ്ങൾക്കൊപ്പം പടക്കം പൊട്ടിക്കുന്നതിനിടെ ആകാശത്തേക്ക് ഉയരേണ്ട റോക്കറ്റ് ദിശതെറ്റി കുട്ടിയുടെ നെഞ്ചിൽ പതിക്കുകയായിരുന്നു. ഉടൻ തന്നെ നരേലയിലെ സത്യവാദി രാജാ ഹരിശ്ചന്ദ്ര ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.

അതേസമയം, ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ചികിത്സാപിഴവാണ് മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു. അത്യാഹിത വിഭാഗത്തിൽ കുട്ടിക്ക് അടിയന്തര ചികിത്സ നൽകാൻ ഡോക്ടർമാർ തയ്യാറായില്ലെന്ന് സഹോദരൻ മോഹിത് ആരോപിച്ചു. ഡോക്ടർമാർ പതുക്കെയാണ് കുട്ടിയുടെ അടുത്തേക്ക് എത്തിയതെന്നും നെഞ്ചിൽ അമർത്തുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ആശുപത്രി കുട്ടി മരിച്ചതായി അറിയിച്ചതോടെ അവിടെയെത്തിയ പിതാവ് കുഴഞ്ഞുവീണു. പിതാവിനെ പരിചരിക്കുന്നതിനിടെ സഹോദരന്റെ മൃതദേഹം മാറ്റിയെന്നും മോഹിത് ആരോപിച്ചു. കുട്ടി ആശുപത്രിയിലെത്തുമ്പോൾ ജീവനുണ്ടായിരുന്നുവെന്നും കൃത്യമായ ചികിത്സ ലഭിച്ചിരുന്നെങ്കിൽ രക്ഷിക്കാമായിരുന്നുവെന്നും മാതാവ് അഞ്ജലിയും പറഞ്ഞു.

ALSO READ: എൻഎംസി തട്ടിപ്പ്: ഡോ. ബിആർ ഷെട്ടിയും പ്രശാന്ത് മങ്ങാട്ടും കുറ്റക്കാർ; 540 കോടി ഡോളറിലേറെ നഷ്ടപരിഹാരം നൽകണം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക