12
Nov 2026
Thu
12 Nov 2026 Thu
Kerala General Education Department Sangh Parivar Appointment

തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ സംഘപരിവാര്‍ അധ്യാപക സംഘടനാ നേതാവിന് അനൗദ്യോഗിക നിയമനം നല്‍കിയതായി റിപ്പോര്‍ട്ട്. ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷനിലെ അഞ്ച് അനൗദ്യോഗിക അംഗങ്ങളുടെ പാനലിലാണ് ബിജെപി അനുകൂല അധ്യാപക സംഘടനയായ ദേശീയ അധ്യാപക പരിഷത്തിന്റെ ജനറല്‍ സെക്രട്ടറി ടി. അനൂപ് കുമാറിനെ ഉള്‍പ്പെടുത്തിയത്. ഫൗണ്ടേഷന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സംഘപരിവാര്‍ അധ്യാപക സംഘടനാ പ്രതിനിധി ഈ പദവിയിലേക്ക് എത്തുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാഷ്ട്രീയ ശ്രദ്ധയാകര്‍ഷിച്ച് നിയമനം

മുസ്ലിം ലീഗ് നേതൃത്വം നല്‍കുന്ന പൊതുവിദ്യാഭ്യാസ വകുപ്പിലാണ് സംഘപരിവാര്‍ സംഘടനയുടെ പ്രതിനിധിക്ക് നിയമനം ലഭിച്ചിരിക്കുന്നത് എന്നത് രാഷ്ട്രീയ തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. മുന്‍കാലങ്ങളില്‍ മുന്നണി രാഷ്ട്രീയത്തിനതീതമായി ചില മര്യാദകള്‍ പാലിക്കപ്പെട്ടിരുന്ന ഇടങ്ങളിലാണ് ഇപ്പോള്‍ മാറ്റമുണ്ടായിരിക്കുന്നത്.

മുന്‍പ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഫൗണ്ടേഷനിലെ അഞ്ച് അംഗങ്ങളില്‍ ഒരാള്‍ യു.ഡി.എഫ് അധ്യാപക സംഘടനാ പ്രതിനിധിയായിരുന്നു. അതുപോലെ യു.ഡി.എഫ് ഭരണകാലത്ത് ഇടത് അധ്യാപക സംഘടന പ്രതിനിധിക്കും ഇതില്‍ പ്രാതിനിധ്യം ലഭിച്ചിരുന്നു.

എന്നാല്‍ ഈ പതിവ് തെറ്റിച്ചാണ് ഇത്തവണ ദേശീയ അധ്യാപക പരിഷത്ത് ഭാരവാഹിയെ ഉള്‍പ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ് ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

ഇതിനുപുറമെ, മുന്‍പ് കരിക്കുലം കമ്മിറ്റിയിലും സമാനമായ രീതിയില്‍ ബിജെപി പ്രതിനിധിയെ ഉള്‍പ്പെടുത്തിയിരുന്നുവെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. വിദ്യാഭ്യാസ മേഖലയിലെ ഇത്തരം നിയമനങ്ങള്‍ മുന്നണികള്‍ക്കപ്പുറം പുതിയ രാഷ്ട്രീയ സമവായങ്ങളുടെ ഭാഗമാണോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

Tags: Kerala Education Department, National Teachers Welfare Foundation, T Anoop Kumar, BJP Teachers Organisation, Kerala Politics News, Muslim League, Malayalam News

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക