13
Nov 2026
Fri
13 Nov 2026 Fri
Students Explore Books at Sharjah Book Fair

യുഎഇയിലെ സ്കൂൾ വിദ്യാർഥികൾക്ക് ഏറെ പ്രിയപ്പെട്ട അനുഭവമായി മാറുകയാണ് 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള. നവംബർ മാസത്തിലെത്തുന്ന പുസ്തകമേളയിൽ പുതിയ പുസ്തകങ്ങൾ കണ്ടെത്താനും ഇഷ്ടപ്പെട്ട പരമ്പരകളിലെ അടുത്ത ഭാഗങ്ങൾ സ്വന്തമാക്കാനുമായി നിരവധി വിദ്യാർഥികളാണ് എത്തുന്നത്. സോഷ്യൽ മീഡിയയിൽ പ്രചാരം നേടിയ BookTok, Bookstagram പുസ്തകങ്ങൾക്കൊപ്പം വർഷങ്ങളായി വായനക്കാരെ ആകർഷിക്കുന്ന പരമ്പരകളും വിദ്യാർഥികളുടെ പട്ടികയിലുണ്ട്. ജെഫ് കിന്നിയുടെ ‘ഡയറി ഓഫ് എ വിമ്പി കിഡ്’, ഗെഗെ അകുതാമിയുടെ ജാപ്പനീസ് മാംഗ പരമ്പരയായ ‘ജുജുത്സു കൈസൻ’, മാക്സ് ബ്രാലിയറുടെ ‘ദ ലാസ്റ്റ് കിഡ്സ് ഓൺ എർത്ത്’ എന്നിവയാണ് വിദ്യാർഥികൾക്കിടയിലെ പ്രിയപ്പെട്ട പുസ്തകങ്ങൾ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇഷ്ടപ്പെട്ട പുസ്തകങ്ങൾ തേടിയെത്തുന്നവർക്കൊപ്പം പുതിയ വായനാനുഭവങ്ങൾ കണ്ടെത്താനെത്തുന്നവരും മേളയിലുണ്ട്. നിരവധി ആകർഷകമായ പുസ്തകങ്ങൾ ആദ്യമായി കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും കുടുംബത്തോടൊപ്പം വീണ്ടും എത്തുമെന്നും അഞ്ചാം ക്ലാസ് വിദ്യാർഥിയായ ജേസ് പറഞ്ഞു. ഹോളി ജാക്സന്റെ ‘എ ഗുഡ് ഗേൾസ് ഗൈഡ് ടു മർഡർ’ പരമ്പര ഇഷ്ടപ്പെടുന്ന രാക്ഷയുടെ അഭിപ്രായത്തിൽ വായിക്കാൻ ആഗ്രഹിക്കാത്തവരില്ലെന്നും അവർക്ക് ഇഷ്ടപ്പെട്ട പുസ്തകം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നുമാണ്. വായനക്കാർക്ക് താൽപര്യമുള്ള പുസ്തകങ്ങൾ കണ്ടെത്താനുള്ള മികച്ച ഇടമാണ് ഷാർജ പുസ്തകമേളയെന്നും വിദ്യാർഥികൾ അഭിപ്രായപ്പെട്ടു.

ഷാർജ ബുക്ക് അതോറിറ്റിയുടെ നേതൃത്വത്തിൽ നവംബർ 4 മുതൽ 15 വരെ എക്സ്പോ സെന്റർ ഷാർജയിൽ നടക്കുന്ന പുസ്തകമേളയുടെ 45-ാമത് പതിപ്പിന്റെ പ്രമേയം ‘മെയ്ഡ് ഓഫ് സ്റ്റോറീസ്’ എന്നാണ്. ഒമാനാണ് ഇത്തവണ അതിഥി രാഷ്ട്രം. 126 രാജ്യങ്ങളിൽനിന്നായി 3,212 പ്രസാധകരും പ്രദർശകരും പങ്കെടുക്കുന്ന മേളയിൽ 17 ലക്ഷത്തിലധികം പുസ്തകങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്. 25 രാജ്യങ്ങളിൽനിന്നുള്ള 106 അതിഥികൾ പങ്കെടുക്കുന്ന 1,500 സാംസ്കാരിക, സർഗാത്മക, കലാപരിപാടികളും മേളയുടെ ഭാഗമായി അരങ്ങേറുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക