22
Nov 2026
Sun
22 Nov 2026 Sun
Mallappally Cooperative Bank Gold Missing Case Secretary S Radhasree Arrested

മല്ലപ്പള്ളി (പത്തനംതിട്ട): പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ പണയത്തിലിരുന്ന 1.35 കോടി രൂപയോളം മൂല്യമുള്ള സ്വര്‍ണാഭരണങ്ങള്‍ കാണാതായ കേസില്‍ ബാങ്ക് സെക്രട്ടറിയെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മാറനല്ലൂര്‍ കണ്ടല രാധശ്രീ ഭവനില്‍ എസ്. രാധശ്രീയെയാണ് (38) കീഴ്വായ്പൂര് പൊലീസ് അറസ്റ്റ് ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവത്തിന് പിന്നാലെ ഭരണസമിതി ഇവരെ സെക്രട്ടറി സ്ഥാനത്തുനിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. കേസിലെ ഒന്നാം പ്രതിയായ ബാങ്കിലെ പ്യൂണ്‍ കുന്നന്താനം ജയസദനത്തില്‍ വിജേഷ് ജയകുമാര്‍ (35) കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. സ്വര്‍ണം സൂക്ഷിച്ചിരുന്ന ലോക്കറിന്റെ താക്കോല്‍ സുരക്ഷിതമായി സൂക്ഷിച്ചില്ല, കണക്കുകള്‍ യഥാസമയം പരിശോധിച്ചില്ല തുടങ്ങിയ ഗുരുതരമായ കൃത്യവിലോപങ്ങളാണ് രാധശ്രീക്കുമേല്‍ ചുമത്തിയിരിക്കുന്നത്.

മല്ലപ്പള്ളി പരിയാരത്ത് പുതിയതായി നിര്‍മ്മിച്ച ‘ദേവം’ വീട്ടിലാണ് ഒന്നരമാസത്തിലേറെയായി ഇവര്‍ താമസിച്ചിരുന്നത്.

തട്ടിപ്പ് പുറത്തായത് ഇങ്ങനെ: 32 പാക്കറ്റുകളിലും സ്വര്‍ണമില്ല!

റീജ്യനല്‍ മാനേജര്‍ ഉള്‍പ്പെടെയുള്ള സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ മാസത്തിലൊരിക്കല്‍ ബാങ്കില്‍ നടത്തുന്ന പതിവ് പരിശോധനയ്ക്കിടെയാണ് വന്‍ തിരിമറി പുറത്തുവന്നത്. ബാങ്കിലെ തന്നെ ഒരു ജീവനക്കാരി പണയം വെച്ച 55 ഗ്രാം സ്വര്‍ണം പരിശോധിച്ചപ്പോള്‍ 38 ഗ്രാം മാത്രമാണ് പാക്കറ്റിലുണ്ടായിരുന്നതെന്ന് കണ്ടെത്തി. സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ ലോക്കറിലെ മുഴുവന്‍ പാക്കറ്റുകളും വിശദമായി പരിശോധിച്ചതോടെയാണ് തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്.

പരിശോധനയില്‍ സ്വര്‍ണമില്ലാത്ത 32 കാലി പാക്കറ്റുകളാണ് ലോക്കറില്‍ നിന്ന് കണ്ടെത്തിയത്. ഇവയ്ക്ക് പകരമായി 1,35,68,000 രൂപ വായ്പ നല്‍കിയിട്ടുണ്ടെന്നും, ആകെ 1,200 ഗ്രാമിലേറെ സ്വര്‍ണം നഷ്ടപ്പെട്ടതായും വ്യക്തമായി.

2026 മാര്‍ച്ച് 31-നും നവംബര്‍ 19-നും ഇടയിലുള്ള കാലയളവിലാണ് പണയവസ്തുക്കള്‍ നഷ്ടപ്പെട്ടതെന്ന് ബാങ്ക് പ്രസിഡന്റ് ജി. സതീഷ്ബാബു പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

പ്യൂണില്‍ നിന്ന് 15 ലക്ഷം വാങ്ങി; പണം ഓഹരി വിപണിയിലേക്കോ?

പ്യൂണായ വിജേഷിനെ വിശ്വസിച്ച് സെക്രട്ടറി ലോക്കറിന്റെ താക്കോല്‍ ഏല്‍പ്പിച്ചിരുന്നുവെന്നും വിജേഷ് സ്വന്തം ആവശ്യങ്ങള്‍ക്കായി പണയസ്വര്‍ണം കടത്തിയെന്നുമാണ് എഫ്‌ഐആറിലെ പ്രാഥമിക ആരോപണം.

അറസ്റ്റിലായ വിജേഷില്‍ നിന്ന് സെക്രട്ടറി രാധശ്രീ 15 ലക്ഷത്തോളം രൂപ വാങ്ങിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തട്ടിയെടുത്ത പണം ഉപയോഗിച്ച് പുതിയ വീട് നിര്‍മ്മിച്ചതാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.

സ്വര്‍ണപ്പണയ തിരിമറിയിലൂടെ തട്ടിയെടുത്ത കോടിക്കണക്കിന് രൂപ ഓഹരി വിപണികളില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. പണയ സ്വര്‍ണത്തില്‍ കുറവ് കണ്ടെത്തിയതോടെ ബാങ്ക് അടിയന്തര ഭരണസമിതി യോഗം ചേര്‍ന്ന് ഇരുവരെയും സസ്‌പെന്‍ഡ് ചെയ്യുകയും കീഴ്വായ്പൂര് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. തട്ടിപ്പില്‍ കൂടുതല്‍ ജീവനക്കാര്‍ക്കോ പുറത്തുനിന്നുള്ളവര്‍ക്കോ പങ്കുണ്ടോ എന്നും, നഷ്ടപ്പെട്ട തുകയുടെ വ്യാപ്തി ഇനിയും കൂടുമോ എന്നും കണ്ടെത്താന്‍ വിശദമായ അന്വേഷണം തുടരുകയാണ്.

Tags: Mallappally Bank Gold Scam, S Radhasree Arrest, Vijesh Jayakumar Peon, Cooperative Bank Fraud Kerala, Pathanamthitta Crime News, Keezhvaipur Police, Malayalam News

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Latest News
Congress Group War Kerala VD Satheesan KC Venugopal A Group Cabinet Dispute
‘ശൈലി മാറ്റം’ വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കെ.സി. പക്ഷവും എ ഗ്രൂപ്പും; മന്ത്രിസഭയ്ക്കുള്ളിലും പുറത്തും ഗ്രൂപ്പ് പോര് കടുക്കുന്നു, ഹൈക്കമാന്‍ഡിന് മുന്നില്‍ പരാതിപ്രളയം
Iran IRGC Claims Strike On US Patriot Radars In Bahrain
ബഹ്‌റൈനിലെ 2 യുഎസ് റഡാര്‍ കേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് ഇറാന്‍; ഭൂഗര്‍ഭ ‘മിസൈല്‍ നഗരത്തിന്റെ’ ദൃശ്യങ്ങള്‍ പുറത്തുവിട്ടു, ഹോര്‍മുസ് കടലിടുക്കില്‍ എണ്ണ ടാങ്കറുകള്‍ക്ക് നേരെ ആക്രമണം
Mallappally Cooperative Bank Gold Missing Case Secretary S Radhasree Arrested
ലോക്കറിലുണ്ടായിരുന്നത് 32 കാലി പാക്കറ്റുകള്‍: മല്ലപ്പള്ളി സഹകരണ ബാങ്കില്‍ 1.35 കോടിയുടെ സ്വര്‍ണത്തട്ടിപ്പ്; പ്യൂണിന് പിന്നാലെ ബാങ്ക് സെക്രട്ടറി എസ്. രാധശ്രീയും അറസ്റ്റില്‍